1 GBP = 103.55
breaking news

സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ നാളെ ….

സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ നാളെ ….

അലക്‌സ് വര്‍ഗീസ്

സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ നാളെ (2/7/17) ഞായറാഴ്ച സമുചിതമായി ആഘോഷിക്കും. സാല്‍ഫോര്‍ഡ് സെന്റ്.പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തിലാണ് തിരുനാള്‍ നടക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് റവ. ഫാ. സിറിള്‍ ഇടമനയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, റവ.ഫാ.സാജന്‍ ജോസഫ് എന്നിവരും കാര്‍മ്മികരാകും.

വൈകുന്നേരം 4.30 ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശീര്‍വാദം.
6.30ന് മതബോധന വാര്‍ഷികം ആരംഭിക്കും. മതബോധന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ തിരുനാളാഘോഷത്തിന് സമാപനം കുറിക്കും.

തിരുനാളാഘോഷങ്ങളില്‍ സംബന്ധിച്ച് മാര്‍ത്തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ദീപു ജോര്‍ജ് – O7882810575,
മാത്യു ചാക്കോ – 07854495862.

ദേവാലയത്തിന്റെ വിലാസം:-
ST. PETER & PAUL CHURCH,
PARK ROAD,
SALFORD,
M6 8JR.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
ST. JAMES CHURCH HALL,
VICRAGE CLOSE,
M6 8EJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more