1 GBP = 103.96

വീപ്പയില്‍ നിന്നും ലഭിച്ച മുടി 30 വയസ് പ്രായമുള്ളയാളുടേത് ; ശകുന്തളയ്ക്ക് പ്രായം അറുപതിനടുത്ത് ; ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടാകാമെന്ന് ബന്ധുക്കള്‍

വീപ്പയില്‍ നിന്നും ലഭിച്ച മുടി 30 വയസ് പ്രായമുള്ളയാളുടേത് ; ശകുന്തളയ്ക്ക് പ്രായം അറുപതിനടുത്ത് ; ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടാകാമെന്ന് ബന്ധുക്കള്‍

കൊച്ചി: എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഉദയംപേരൂരില്‍നിന്നും ഒന്നരവര്‍ഷം മുമ്പ് കാണാതായ ശകുന്തളയുടേതാണോ മൃതദേഹം എന്ന പരിശോധന നടക്കുന്നെങ്കിലും പ്രായത്തിലുള്ള െവെരുധ്യമാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കാണാതായ ശകുന്തളയുടെ പ്രായവും മരിച്ച സ്ത്രീക്ക് ഉണ്ടെന്നു കണക്കാക്കുന്ന പ്രായവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

വീപ്പയില്‍ നിന്നും ലഭിച്ച മുടി പരിശോധിച്ച ഫോറന്‍സിക് വിഭാഗം പറയുന്നത് മുപ്പതിനടുത്ത് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമെന്നാണ്. കാണാതായ ശകുന്തളയ്ക്ക് അറുപതിനടുത്താണ് പ്രായം. കൂടാതെ ശകുന്തളയുടെ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വീപ്പയ്ക്കുള്ളില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടത്തിന്റെ കണങ്കാലിലും ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതാണു സംശയത്തിനു കാരണം. ശകുന്തള ദില്ലിയിലുണ്ടാകാമെന്നു ബന്ധുക്കളില്‍ ചിലരുടെ മൊഴിയും ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ അന്വേഷണം നടത്തി ശകുന്തള ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തത വരുത്താനാണ് എറണാകുളം സൗത്ത് പോലീസിന്റെ ശ്രമം. ശകുന്തളയുടെ ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡി.എന്‍.എ. സാമ്പിളിന്റെ പരിശോധനാ ഫലവും ലഭിക്കാനുണ്ട്.

അതിനിടെ, മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനു പിറ്റേന്ന് ശകുന്തളയുടെ ബന്ധുവിന്റെ സുഹൃത്ത് മരിച്ച സംഭവവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം. മറ്റു ചില സ്ത്രീകളെ കാണാതായ സംഭവങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more