1 GBP = 103.87

അമേരിക്കയിൽ നിന്നും അമ്മയുടെ സംസ്കാരത്തിന് നാട്ടിലെത്തിയ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു.

അമേരിക്കയിൽ നിന്നും അമ്മയുടെ സംസ്കാരത്തിന് നാട്ടിലെത്തിയ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു.

കുന്നംകുളം : അമ്മയുടെ മരണാനന്തരച്ചടങ്ങിന് ന്യൂയോർക്കിൽ നിന്നെത്തിയ ആർത്താറ്റ് പനയ്ക്കൽ പരേതരായ ശ്രീ വിൽസന്റെയും ശ്രീമതി ബേബി വിൽസന്റെയും മകൻ സജിത്ത് വിൽസനാണ് (42 വയസ്സ്) മെയ്‌ 25 വ്യാഴാഴ്ച്ച വെളുപ്പിന് വാഹനാപകടത്തിൽ മരണമടഞ്ഞത്. ശ്രീ സജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ വഴിയിരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം സംഭവിച്ചത്.

യു എസിലെ ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറായിരുന്നു ശ്രീ സജിത്ത്. മെയ്‌ 21 ഞാറാഴ്ചയാണ് അമ്മ ശ്രീമതി ബേബി മരിച്ചത്.
തുടർന്ന് സംസ്കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി മെയ്‌ 23 ചൊവ്വാഴ്ചയാണ് ശ്രീ സജിത്ത് നാട്ടിലെത്തിയത്. രാത്രി സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു, തുടർന്ന് ഗുരുവായൂർ ഭാഗത്തേക്ക് ചായ കുടിക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.

ഭാര്യ : ശ്രീമതി ഷൈൻ സജിത്ത്. മക്കൾ : എമ, എമിലി, എയ്ഞ്ചൽ, ഏബൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more