1 GBP = 104.22
breaking news

സാജിദ് ജാവീദ് പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റു

സാജിദ് ജാവീദ് പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റു

ലണ്ടൻ: തെരേസാ മേയ് ക്യാബിനറ്റിൽ നിന്നും രാജി വച്ച ആംബർ റൂഡിന് പകരക്കാരനായി സാജിദ് ജാവീദ് ഹോം സെക്രട്ടറിയായി ചുമതലയേറ്റു. ഇന്ന് രാവിലെയാണ് കമ്മ്യൂണിറ്റി സെക്രട്ടറിയായിരുന്ന സാജിദ് ജാവീദിനെ ഹോം സെക്രട്ടറിയായി നിയമിച്ച് കൊണ്ട് പ്രധാനമന്ത്രി തെരേസാ മേയുടെ ഉത്തരവിറങ്ങിയത്. വിൻഡ്റഷ് വിവാദങ്ങളിൽപ്പെട്ട് സമ്മർദ്ദത്തിലായ ആംബർ റുഡിന് കോമൺസിൽ നിശിതമായ വിമർശനമാണ് എം പിമാരിൽ നിന്ന് ഏൽക്കേണ്ടി വന്നത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നന് ഹോം ഓഫീസിന് നൽകപ്പെട്ട ടാർജെറ്റും തെളിവ് സഹിതം പുറത്ത് വന്നതോടെ റുഡ് നിൽക്കകള്ളിയില്ലാതെ രാജി വയ്ക്കുകയായിരുന്നു.

വിൻഡ്കറഷ് വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച റുഡ് പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിൽ ഹോം ഓഫീസിന് ടാർജറ്റ് നൽകിയിട്ടില്ലെന്നും, അത് വെറും മാധ്യമ സൃഷ്ടിയാണെന്നും പറഞ്ഞിരുന്നു. എന്നാൽ 2017-18 കാലയളവിൽ 2800 അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ഹോം ഓഫീസിന് നൽകിയ മെമ്മോ തെളിവ് സഹിതം പുറത്ത് വന്നിരുന്നു. ഇത് ആംബർ റുഡിന്റെ വ്യക്തമായ അറിവോടെയാണെന്നും രേഖകൾ ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്ററി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതിനും ഹോം ഓഫീസിന് ടാർജറ്റ് നല്കിയതിനുമെതിരെ കടുത്ത വിമർശനം റൂഡിന് നേരിടേണ്ടി വന്നിരുന്നു. തുടർന്നായിരുന്നു രാജി.

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആദ്യമായാണ് ഒരാൾ ഹോം സെക്രട്ടറി പദത്തിലേക്കെത്തുന്നത്. സാജിദിന്റെ നിയമനം നിലവിൽ സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന കുടിയേറ്റ പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനമുണ്ടാകുമെന്ന് മേയും കരുതുന്നു. കമ്മ്യൂണിറ്റി സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ച വച്ച സാജിദിന് വിൻഡ്റഷ് തലമുറകളുടെ കുടിയേറ്റ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാകും പ്രഥമ ദൗത്യം. സാജിദ് ജാവീദിന്റെ മാതാപിതാക്കൾ 1960കളിൽ പാകിസ്ഥാനിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more