1 GBP = 103.76

ചെങ്ങന്നൂരില്‍ സൈനിക സഹായം യാചിച്ച് സജി ചെറിയാന്‍ എംഎല്‍എ; ’50 പേര്‍ മരിച്ചുകിടക്കുന്നു; അമ്പതിനായിരം പേര്‍ മരണമുഖത്ത്

ചെങ്ങന്നൂരില്‍ സൈനിക സഹായം യാചിച്ച് സജി ചെറിയാന്‍ എംഎല്‍എ; ’50 പേര്‍ മരിച്ചുകിടക്കുന്നു; അമ്പതിനായിരം പേര്‍ മരണമുഖത്ത്

ആലപ്പുഴ: ചെങ്ങന്നൂരിൽ ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്നു എന്ന് എം.എൽ.എ സജി ചെറിയാൻ. പതിനായിരക്കണക്കിന് പേര് മരണാസന്നരാണെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. അര ലക്ഷത്തോളം പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. എയർ ലിഫ്റ്റിങ് അല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമില്ല. അടിയന്തിരമായി സൈന്യം വരണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

“ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്… എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്… പ്ലീസ്… പ്ലീസ്… പ്ലീസ്….”, സജി ചെറിയാന്റെ വാക്കുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more