1 GBP = 104.25
breaking news

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന ” സെലസ്റ്റ്വൻ സിംഫണി” യുടെ രണ്ടാമത് ഫേസ് ബുക്ക് ലൈവിൽ ഇന്ന് വൈകുന്നേരം 5.30ന് ബർമിംങ്ഹാമിൽ നിന്നുമുള്ള പ്രതിഭാശാലിയായ കൊച്ചു കലാകാരി സൈറ മരിയ ജിജോ…..

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന ” സെലസ്റ്റ്വൻ സിംഫണി” യുടെ രണ്ടാമത് ഫേസ് ബുക്ക് ലൈവിൽ ഇന്ന് വൈകുന്നേരം 5.30ന് ബർമിംങ്ഹാമിൽ നിന്നുമുള്ള പ്രതിഭാശാലിയായ കൊച്ചു കലാകാരി സൈറ മരിയ ജിജോ…..

 ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന ” സെലസ്റ്റ്വൻ സിംഫണി” എന്ന ഫേസ്ബുക്ക് ലൈവ് പരമ്പരയുടെ രണ്ടാമത് എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നത് ബർമിംങ്ഹാമിൽ നിന്നുമുള്ള പ്രതിഭാശാലിയായ മറ്റൊരു കൊച്ചു കലാകാരി സൈറ മരിയ ജിജോ യാ ണ്.   കലയുടെ ലോകത്തിൽ പതിമൂന്ന് കാരിയായ അനവധി നേട്ടങ്ങങൾ കരസ്ഥമാക്കിയ സൈറയ്ക്ക് “സിംഗ് വിത്ത് പത്മവിഭൂഷൺ ഡോ. യേശുദാസ് കോൺടെസ്റ്റിൽ”  ഒന്നാം സമ്മാനം ലഭിച്ചു. ഗാനഗന്ധർവ്വൻ ശ്രീ. യേശുദാസിൽ നിന്നും അനുഗ്രഹം ലഭിച്ചതും, അദ്ദേഹത്തിൻ്റെ മകനും പ്രശസ്ത പിന്നണി ഗായകനുമായ വിജയ് യേശുദാസിൽ നിന്നും പുരസ്കാരം ലഭിച്ചതും തൻ്റെ കലാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് സൈറ കരുതുന്നത്.


അതുപോലെ തന്നെ രാഗസ്വരയുടെ “സിംഗ് വിത്ത് കെ.എസ് ചിത്ര കോൺടെസ്റ്റിൽ” മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. യുക്മ റീജിയണൽ നാഷണൽ കലാമേളകളിലെ സ്ഥിരം സാന്നിദ്ധ്യമായ സൈറ, മികച്ച ഒരു നർത്തകി കൂടിയാണ്. സംഗീതം, നൃത്തം, പദ്യപാരായണം, പ്രസംഗം എന്നീ ഇനങ്ങളിൽ ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 2018, 2019 എന്നീ വർഷങ്ങളിൽ യുക്മയുടെ “ഭാഷാകേസരി” പുരസ്കാരം സൈറയെ തേടിയെത്തി. 2018 – ലെ സബ് ജൂനിയർ വിഭാഗം ചാമ്പ്യൻ ആയിരുന്നു സൈറ.


ബെർമിംങ്ങ്ഹാമിൽ താമസിക്കുന്ന ജിജോ ഉതുപ്പിൻ്റേയും യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയുടെയും മകളാണ് സൈറ. റബേക്ക ജിജോ ഇളയ സഹോദരിയാണ്. ദീക്ഷയിൽ ആരതി അരുണിന് കീഴിൽ 4 വർഷമായി സംഗീതം അഭ്യസിക്കുന്നു.
ഇന്ന് ശനിയാഴ്ച (13/6/20) വൈകുന്നേരം 5.30pm ന് സൈറയുടെ സംഗീത വിരുന്നിനായി നമുക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.

“CELESTIAL SYMPHONY”  എന്ന ലൈവ് പരമ്പര മുടങ്ങാതെ കാണുവാനായി “deekshaa.aarathyarun”  എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. ദീക്ഷയുടെ ക്യാമ്പയിനുകളും Engage * Encourage * Entertain, Prateeksha (കുട്ടികൾക്കായുള്ള വേദി), Celestial Symphony എന്നിവ ആരോഗ്യമേഖലയിലും അവശ്യ സേവന രംഗത്തും പ്രവർത്തിയ്ക്കുന്ന മുൻനിര പോരാളികൾക്കും, അതുപോലെ തന്നെ കലാ മേഖലയിൽ പ്രവർത്തിയ്ക്കുന്ന അതുല്യ പ്രതിഭകൾക്കായുള്ള സമർപ്പണമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more