1 GBP =
breaking news

സിനിമയില്‍ മോഹന്‍ലാലിന്റെ സാനിദ്ധ്യം ദൈവീകസ്പര്‍ശത്തോട് ഉപമിച്ച് നടി മഞ്ജു വാര്യര്‍

സിനിമയില്‍ മോഹന്‍ലാലിന്റെ സാനിദ്ധ്യം ദൈവീകസ്പര്‍ശത്തോട് ഉപമിച്ച് നടി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘കെയര്‍ ഓഫ് സൈറാബാനു’വില്‍ താനും ശബ്ദം കൊണ്ട് പങ്കാളിയാണെന്ന് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റഅ ചെയ്തിരുന്നു. സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലാണ് നടന്‍ എത്തിയത്. ശബ്ദം കൊണ്ട് സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ അറിയിച്ചിരുന്നു.

കെയര്‍ ഓഫ് സൈറാബാനുവിലെ നായിക മഞ്ജു വാര്യര്‍ തന്നെയാണ് മോഹന്‍ലാലിന് മറുപടിയായി ഫേസ്ബുക്കില്‍ എത്തി. മോഹന്‍ലാലിന്റെ ശബ്ദത്തെ ദൈവികസ്പര്‍ശത്തോട് ഉപമിച്ചാണ് നടി എത്തിയത്. ഈ സിനിമയില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെങ്കില്‍ അത് ലഭിച്ചത് മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണെന്നും നടി പറയുന്നു. ഒപ്പം സൈറാബാനുവിനെ നല്ല വാക്കുകള്‍കൊണ്ട് അനുഗ്രഹിച്ച നടന് നന്ദി പറയുന്നുമുണ്ട് മഞ്ജു വാര്യര്‍. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് മോഹന്‍ലാലെന്നും മഞ്ജു പറയുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യ്താണ് മഞ്ജു വാര്യര്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more