1 GBP = 94.52

യുക്മ ഫേസ്ബുക്ക് പേജിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി യുക്മാ സാംസ്കാരിക വേദി നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER”യ്ക്ക് ഇന്ന് തുടക്കം കുറിയ്ക്കുന്നു…… ഇന്നത്തെ പെർഫോമൻസ് നോട്ടിംഗ്ഹാഹാമിൽ നിന്നും ജോർജ് ഡിക്സ്, ആഷിൻ ടോംസ്……

യുക്മ ഫേസ്ബുക്ക് പേജിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി യുക്മാ സാംസ്കാരിക വേദി നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S  BREAK IT TOGETHER”യ്ക്ക്  ഇന്ന് തുടക്കം കുറിയ്ക്കുന്നു…… ഇന്നത്തെ പെർഫോമൻസ്  നോട്ടിംഗ്ഹാഹാമിൽ നിന്നും    ജോർജ് ഡിക്സ്,  ആഷിൻ ടോംസ്……

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കോവിഡ് – 19 രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ” (LET’S BREAK IT TOGETHER) എന്ന ലൈവ് ടാലന്റ് ഷോ ഇന്ന്, മെയ് 28 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്നു. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

യുക്മയുടെ പേജിൽ  പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.  വിത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളോടെയാണ് ഈ ലൈവ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

ആദ്യ ദിവസമായ ഇന്ന് മെയ് 28 ന് നോട്ടിംഗ്ഹാമിൽനിന്നുള്ള രണ്ട് കൊച്ചു പ്രതിഭാശാലികളാണ് UUKMA ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തുന്നത്. ഡ്രമ്മിൽ വിരിയുന്ന കരവിരുതുമായി ജോർജ്ജ് ഡിക്സ്, കീ ബോർഡിൽ പ്രതിഭ തെളിയിച്ചുകൊണ്ട് ആഷിൻ ടോംസ് എന്നീ കൊച്ചു മിടുക്കന്മാർ യു കെ യിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമിരുന്ന് വീക്ഷിക്കുന്ന മലയാളിസമൂഹത്തിന്റെ ആശീർവാദത്തിനായി കടന്ന് വരുന്നു. ഇന്ന് യു കെ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 9:30) ലൈവ് ആരംഭിക്കുന്നത്.

കോവിഡ് – 19 വ്യാപനത്തെത്തുടർന്നുള്ള ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന യുക്മയുടെയും യുക്മ പോഷക സംഘടനകളുടെയും പൊതുപരിപാടികൾ എല്ലാം മാറ്റി വച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോയുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more