1 GBP = 103.91

സഫീറി​​േൻറത്​ രാഷ്​ട്രീയ കൊലപാതകമല്ലെന്ന്​ പിതാവ്​

സഫീറി​​േൻറത്​ രാഷ്​ട്രീയ കൊലപാതകമല്ലെന്ന്​ പിതാവ്​

പാലക്കാട്​: മണ്ണാർക്കാട്​ കോടതിപ്പടിയിൽ കുത്തേറ്റു മരിച്ച വാക്കോടൻ സഫീറി​േൻറത്​ രാഷ്​ട്രീയ കൊലപാതകമായി കാണരുതെന്ന്​​ പിതാവും സിറാജുദ്ദീൻ. സഫീറി​േൻറത്​ രാഷ്​ട്രീയ ലക്ഷ്യം വെച്ചുള്ള കൊലപാതകമായിരുന്നില്ലെന്നും നഗരസഭാ കൗൺസിലർ കൂടിയായ സിറാജുദ്ദീൻ പറഞ്ഞു.

പ്രതികൾ യൂത്ത്​ ലീഗ്​ പ്രവർത്തകനായിരുന്നു. പിന്നീട്​ ഇവർ സി.പി.​എമ്മിലും സി.പി.​െഎയിലുമായി ചേരുകയായിരുന്നു. പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറി​​െൻറ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു.

കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ പ്രശ്​നങ്ങളുണ്ടായിരുന്ന​ു. അന്ന്​ പള്ളി കമ്മറ്റി ഇടപെട്ട്​ പ്രശ്​നം പരിഹരിക്കുകയായിരുന്നു. എന്നാൽ കൊലപാതകത്തിന് പ്രചോദനമായത് പ്രതികള്‍ക്കുള്ള സി.പി.ഐ ബന്ധമാണെന്നും സിറാജുദ്ദീൻ ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more