1 GBP = 104.19

അമേരിക്കയുടെ ഭീഷണി ഫലിച്ചു; ഹാഫീസ്​ സഇൗദിനെ പാകിസ്​താൻ തീവ്രവാദിയായി പ്രഖ്യാപിച്ചു

അമേരിക്കയുടെ ഭീഷണി ഫലിച്ചു; ഹാഫീസ്​ സഇൗദിനെ പാകിസ്​താൻ തീവ്രവാദിയായി പ്രഖ്യാപിച്ചു

കറാച്ചി: മുംബൈ ഭീകരാക്രമണത്തി​​​െൻറ സൂത്രധാരനെന്ന്​ സംശയിക്കുന്ന ഹാഫീസ്​ സഇൗദിനെ പാകിസ്​താൻ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നിയമത്തിൽ മാറ്റം വരുത്തിയാണ്​ സഇൗദിനെയും ജമാത്ത്​ ഉദ്​ ദവയെും തീവ്രവാദ സംഘടനകളുടെ കൂട്ടത്തിലേക്ക്​ ഉൾപ്പെടുത്തിയത്​. ഇതോടെ യു.എൻ നിരോധിച്ച സംഘടനകൾ രാജ്യത്ത്​ നിരോധിതമാകും.

ഏകദേശം 27 സംഘടനകൾ പാകിസ്​താനിൽ നിരോധിതതമാവുമെന്നുമാണ്​ സൂചന. തീവ്രവാദവിരുദ്ധ നിയമത്തിലെ 11B, 11 EE തുടങ്ങിയ വകുപ്പുകളിലാണ്​ മാറ്റം വരുത്തിയിരിക്കുന്നത്​.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ തീവ്രവാദവിരുദ്ധ നിയമത്തിൽ മാറ്റം വരുത്താനുള്ള നിയമത്തിൽ പാക്​ പ്രസിഡൻറ്​ ഒപ്പുവെച്ചത്​. തിങ്കളാഴ്​ച വൈകീ​േട്ടാടെയാണ്​ ഭേദഗതി നിലവിൽ വന്നത്​. ഇതോടെ സഇൗദി​​േൻറതുൾപ്പടെ നിരവധി സംഘടനകൾക്ക്​ പാകിസ്​താനിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more