1 GBP = 103.14

ഐഎസില്‍ ചേരാനെത്തിയ പെണ്‍കുട്ടി പിടിയില്‍;അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്‌

ഐഎസില്‍ ചേരാനെത്തിയ പെണ്‍കുട്ടി പിടിയില്‍;അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്‌

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ചാവേറായി ഒരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുണെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖ് പിടിയില്‍. പെണ്‍കുട്ടി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാനെത്തിയതാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.

സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണമാണ് പെണ്‍കുട്ടിയെ വഴിതെറ്റിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നതെന്ന് വിശദീകരിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി.

കശ്മീരിലോ മഹാരാഷ്ട്രയിലോ കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്‌ക്കൊപ്പം വിടാനാണു തീരുമാനം. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഐഎസില്‍ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിനും ദിവസങ്ങള്‍ക്കു മുന്‍പാണ് പൊലീസിന് ഇന്റലിജന്റ്‌സിന്റെ അറിയിപ്പു ലഭിക്കുന്നത്. പുണെയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പല തവണ പിടികൂടിയ പെണ്‍കുട്ടി കശ്മീരിലേക്കു പ്രവര്‍ത്തനം മാറ്റിയെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമായിരുന്നു വിവരം. തുടര്‍ന്ന് എല്ലാ ജില്ലകളിലെ പൊലീസ് ആസ്ഥാനത്തേക്കും എഡിജിപി മുനീര്‍ ഖാന്‍ ജനുവരി 23ന് വിവരം കൈമാറിയിരുന്നു.

തുടര്‍ന്ന് വനിതകളെ കര്‍ശന ദേഹപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രമായിരുന്നു റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്ന വേദിയിലേക്കു പ്രവേശിപ്പിച്ചത്. അതിനിടെയാണ് ബിജ്‌ബെഹറയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന സാദിയയെ പൊലീസ് പിടികൂടിയത്.

ആദ്യഘട്ടത്തില്‍, താന്‍ ഐഎസില്‍ ചേരാന്‍ വന്നതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

2015ല്‍ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ചായിരുന്നു അത്. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു. പിന്നീട് പഠനം പാതിവഴിക്കു നിര്‍ത്തിയിരുന്നു.

അതിനാല്‍ തന്നെ പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചാലും പൊലീസിന്റെ നിരീക്ഷണ വലയത്തിലായിരിക്കും പെണ്‍കുട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more