1 GBP = 103.81

സാഡിൽവർത്തിലെ കാട്ടുതീ അഞ്ചാം ദിവസവും ശമനമില്ലാതെ; തീയണയ്ക്കാൻ പട്ടാളവും ആർ എ എഫ് ഹെലികോപ്റ്ററുകളും

സാഡിൽവർത്തിലെ കാട്ടുതീ അഞ്ചാം ദിവസവും ശമനമില്ലാതെ; തീയണയ്ക്കാൻ പട്ടാളവും ആർ എ എഫ് ഹെലികോപ്റ്ററുകളും

മാഞ്ചസ്റ്റർ: കഴിഞ്ഞ ഞായറാഴ്ച്ച മുതൽ മാഞ്ചെസ്റ്ററിലെ സാഡിൽവർത്തിൽ പടർന്ന് പിടിക്കുന്ന കാട്ടുതീ ശമനമില്ലാതെ തുടരുകയാണ്. തീയണയ്ക്കാൻ ഇന്നലെ മുതൽ നൂറോളം പട്ടാളക്കാരും ആർ എ എഫ് ഹെലികോപ്റ്ററുകളും പരിശ്രമത്തിലാണ്. ഇരുപത് അടിയോളം വരെ ഉയർന്ന തീ ജ്വാലകൾ വെള്ളമൊഴിച്ച് കെടുത്തുന്നതിനുള്ള ജോലിയിലാണ് റോയൽ എയർഫോഴ്സ് ഹെലികോപ്റ്ററുകൾ മുഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് ആർമിയിൽ നിന്നുള്ള നൂറോളം പട്ടാളക്കാരാണ് ഫയർഫൈറ്റർമാരെ സാഹായിക്കാൻ രംഗത്തുള്ളതെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് വക്താക്കൾ പറഞ്ഞു.

ആരോഗ്യവിഭാഗം പ്രവർത്തകരും സാഡിൽവർത്തിൽ സഹായവുമായി രംഗത്തുണ്ട്. കടുത്ത വായുമലിനീകരണമാണ് മേഖലയിലുള്ളത്. പ്രദേശവാസികൾക്ക് മാസ്കുകൾ നൽകി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഗ്രെറ്റർ മാഞ്ചെസ്റ്ററിലേ പ്രധാന ആകർഷണ കേന്ദ്രമായ സാഡിൽവർത്തിലെ മലനിരകൾ ചാരം കൊണ്ട് മൂടിയിരിക്കുകയാണ്. നാല് മൈൽ ദൂരത്തിലാണ് കാട്ടുതീ പടർന്ന് പിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇന്നലെ രാവിലെ മുപ്പതിനാലോളം വീടുകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. താപനില വർദ്ധിക്കുന്നതും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്. ഇന്നലെ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more