1 GBP = 103.80

മകന്റെ കളി കാണാൻ ഇതുവരെ പോയിട്ടില്ല’; കാരണം വെളിപ്പെടുത്തി സച്ചിൻ

മകന്റെ കളി കാണാൻ ഇതുവരെ പോയിട്ടില്ല’; കാരണം വെളിപ്പെടുത്തി സച്ചിൻ

സ്വന്തം മക്കൾ അഭിമാനനേട്ടങ്ങൾ നേട്ടങ്ങൾ സ്വന്തമാക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അവ നേരിട്ടുകാണാൻ കഴിയുമെങ്കിൽ അതിനായി പരമാവധി ശ്രമവും അവർ നടത്തും. എന്നാൽ തന്റെ മകന്റെ മത്സരങ്ങളൊന്നും കാണാൻ പോവാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർ . മക്കളുടെ നേട്ടങ്ങളും അവരുടെ വിജയങ്ങളും നേരിൽ കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കിടയിൽ സച്ചിന്റെ ഈ വെളിപ്പെടുത്തൽ അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ക്രിക്കറ്റ് ഇതിഹാസത്തിന്റെ പക്കൽ ഇതിനുള്ള കൃത്യമായ കാരണവുമുണ്ട്.

ടിവി അവതാരകൻ ഗ്രഹാം ബെൻസിംഗറിന്റെ ‘ ഇൻഡെപ്ത് വിത്ത് ഗ്രഹാം’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് സച്ചിന്റെ ഈ വെളിപ്പെടുത്തൽ.

‘മാതാപിതാക്കൾ കളി കാണാനായി എത്തുമ്പോൾ കുട്ടികൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടേക്കാം, ഇക്കാരണത്താലാണ് അർജുന്റെ മത്സരങ്ങൾ കാണാൻ ഞാൻ പോവാത്തത്. ക്രിക്കറ്റിനെ സ്നേഹിക്കാനും അതിലേക്ക് ശ്രദ്ധ ചെലുത്താനുമുള്ള സ്വാതന്ത്ര്യം അവന് ലഭിക്കണം. കാരണം അവൻ പിന്തുടരുന്നത് അവന്റെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയുമാണ് അല്ലാതെ എന്റെ സ്വപ്നങ്ങളല്ല. ഞാൻ കളിച്ചിരുന്ന കാലത്ത് എന്റെ അച്ഛൻ എനിക്ക് തന്നിരുന്ന സ്വാതന്ത്ര്യം തന്നെയാണ് ഞാൻ അവനും കൊടുക്കുന്നത്. അതുകൊണ്ട് തന്നെ അവന്റെ കളി കാണാൻ ഞാൻ പോകാറില്ല. ഞാൻ കളിച്ചിരുന്ന എന്നെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു, അതുപോലെ അവനും ചിലപ്പോൾ തന്റെ കളി കാണാൻ മാതാപിതാക്കൾ വരുന്നത് ഇഷ്ടമല്ലായിരിക്കും. ഇനി അഥവാ അവന്റെ കളി കാണാൻ പോയാൽ തന്നെ ഞാൻ എവിടെയെങ്കിലും ഒളിച്ചിരിക്കു൦. ഞാൻ അവിടെയുണ്ടെന്ന് അവൻ അറിയരുത്, അവന് പുറമെ അവന്റെ പരിശീലകരോ അവിടെയുള്ളവരോ ആരും.’ – സച്ചിൻ പറഞ്ഞു.

‘ക്രിക്കറ്റ് എന്നത് ഒരിക്കലും ഞാൻ അർജുനിൽ അടിച്ചേൽപ്പിച്ചരുന്നില്ല. അവൻ താത്പര്യം ഫുട്ബോളിനോടായിരുന്നു. പിന്നീട് അത് ചെസ്സിലേക്ക് മാറി. മികച്ച രീതിയിൽ തന്നെ അവനത് കളിക്കുമായിരുന്നു. ക്രിക്കറ്റ് എന്നത് പിന്നീടാണ് അവന്റെ ജീവിതത്തിലേക്ക് വന്നത്. – സച്ചിൻ കൂട്ടിച്ചേർത്തു.

അതേസമയം, ക്രിക്കറ്റിൽ സച്ചിന്റെ ഒപ്പമെത്തിയിട്ടില്ലെങ്കിലും ഏതാനും വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ സജീവ താരമാണ് അർജുൻ. ഓൾ റൗണ്ടറായ താരം മുംബൈക്കായി വിവിധ ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചു കഴിഞ്ഞു.

കഴിഞ്ഞ വർഷം, മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന അർജുൻ, ഐപിഎല്ലിൽ തന്റെ പിതാവിന്റെ പാത തന്നെ തുടർന്നിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് അർജുനെ മുംബൈ സ്വന്തമാക്കിയത്. ഇത്തവണത്തെ ലേലത്തിലും മുംബൈ തന്നെ അർജുനെ സ്വന്തമാക്കിയിട്ടുണ്ട്. ലേലത്തിൽ അർജുന് വേണ്ടി ഗുജറാത്തും രംഗത്തുണ്ടായിരുന്നെങ്കിലും 30 ലക്ഷം രൂപയ്ക്ക് മുംബൈ തന്നെ സ്വന്തമാക്കുകയായിരുന്നു.മുംബൈ ഇന്ത്യൻസിനൊപ്പം രണ്ടാം സീസണിനാണ് അർജുൻ ഒരുങ്ങുന്നതെങ്കിലും ഐപിഎല്ലിൽ ഇതുവരെയായി അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. വൈകാതെ തന്നെ മുംബൈ ഇന്ത്യൻസിന്റെ നീല ജേഴ്സിയിൽ അർജുൻ ഇറങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more