1 GBP = 104.16

കേരളത്തിന് സഹായമഭ്യർത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും

കേരളത്തിന് സഹായമഭ്യർത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും

തിരുവനന്തപുരം; കേരളം ചരിത്രത്തിലെ തന്നെ വലിയ പ്രളയചുഴിയിലാണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ തകര്‍ത്തു പെയ്യുമ്പോള്‍ ആശ്വാസത്തിന്‍റെ കണിക ഏവരും സ്വപ്നം കാണുകയാണ്. നിരവധി ജീവനെടുത്ത പ്രളയം കേരളത്തിന് വലിയ കണ്ണീരാണ് സമ്മാനിക്കുന്നത്.

ദുരിത കടലിലാണ്ട കേരളത്തിന് കൈത്താങ്ങുമായി സുമനസ്സുകളൊന്നാകെ അണിനിരക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റഅ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സഹായവും പ്രാര്‍ഥനയുമായി രംഗത്തെത്തിയത്. കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

പ്രാര്‍ഥനകളെക്കാളും ഈ നിമിഷം വേണ്ടത് കഴിയുന്നത്ര സഹായം ചെയ്യുക എന്നതാണെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചു. ചെറുതും വലുതുമായ സംഭാവനകള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിവരങ്ങളും സച്ചിന്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചിന്‍റെ ട്വീറ്റോട് കേരളത്തിന് സഹായവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. ക്രിക്കറ്റ് രംഗത്തുള്ളവര്‍ സച്ചിനു പിന്നാലെ സഹായവുമായെത്തുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more