1 GBP = 103.58
breaking news

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കൾക്കിടെ ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി സച്ചിൻ പൈലറ്റ്. ബിജെപി നേതാക്കളുമായി ചർച്ച നടത്തിട്ടില്ല. ബിജെപിയെ യുദ്ധം ചെയ്ത് തോൽപിച്ച് ആളാണ് താനെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. രാഷ്ട്രീയ യുദ്ധത്തിൽ ബിജെപി എതിരാളിയാണ്. ഇതോടെ പുതിയ പാർട്ടിക്കുള്ള സാധ്യതകൾ ഏറിയിരിക്കുകയാണ്. അതിനിടെ സച്ചിനെതിരെ കോൺഗ്രസെടുക്കുന്ന കൂടുതൽ നടപടികളുടെ ഭാഗമായി വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ബിജെപി യോഗം ജയ്പൂരിൽ രാവിലെ ചേരാനിരുന്നതായിരുന്നു. എന്നാൽ സച്ചിന്റെ നിലപാടിനെ തുടർന്ന് യോഗം മാറ്റി വച്ചിട്ടുണ്ട്. സച്ചിന്‍ പെെലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യതയേറുകയാണ്. അതേസമയം വിമത എംഎൽഎമാരോട് ഹാജരാകാൻ സ്പീക്കർ നിർദേശം നൽകി.
കോണ്‍ഗ്രസ് സർക്കാരിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുമായി അശോക് ഗെഹ്‌ലോട്ട് ഇന്നലെ രാത്രിയും തുടർന്ന് നീക്കങ്ങൾ ചർച്ച ചെയ്തു. വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റിനെ പുറത്താക്കിയെങ്കിലും ഭരണം നിലനിർത്തുക കോൺഗ്രസിന് പ്രയാസമാണ്. ഗവർണറെ കണ്ട് 102 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചിരുന്നു. ഇത് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും എംഎൽഎമാർ മറുചേരിയിൽ എത്തിയാൽ സർക്കാർ നിലം പതിക്കും. എന്നാൽ കൂടുതൽ പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് അശോക് ഗെഹ്‌ലോട്ട്.

വിമത തർക്കത്തിൽ ഗെഹ്‌ലോട്ടിനോടൊപ്പം നിന്ന സച്ചിൻ പക്ഷത്തെ എംഎൽഎമാരെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. അതിനിടെ സംസ്ഥാനത്തെ സച്ചിൻ പൈലറ്റ് അനുകൂലികൾ വിവിധ പദവികൾ രാജിവച്ചു തുടങ്ങിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more