1 GBP = 103.79
breaking news

ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്; സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ട്വന്റി-20

ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്; സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ട്വന്റി-20

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് നേരെ വിമര്‍ശനമുയര്‍ത്തി ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കെഎസ്ആര്‍ടിസിയെ നോക്കി നടത്താന്‍ അറിയാത്തവരാണ് കോടികളുടെ സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത്.

ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു. മെട്രോ ഒരു കോടി നഷ്ടത്തിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം ഉടന്‍ ശ്രീലങ്കയെക്കാള്‍ മോശം സ്ഥിതിയിലേക്കെത്തുമെന്നും സാബു ജേക്കബ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more