1 GBP = 103.12

യുക്മ സാംസ്‌കാരിക വേദിയംഗം സാബു മാടശ്ശേരിയുടെ മാതാവ് നിര്യാതയായി…

യുക്മ സാംസ്‌കാരിക വേദിയംഗം സാബു മാടശ്ശേരിയുടെ മാതാവ് നിര്യാതയായി…
യുക്മ സാംസ്‌കാരിക വേദിയിലെ ഫിലിം ക്ലബ് അംഗം  സാബു പോൾ മാടശ്ശേരിയുടെ മാതാവ് കട്ടിലപൂവം മാടശ്ശേരി കല്ലാക്കൽ എം. പി. പൗലോസ് ഭാര്യ സാലി പോൾ (73)ഇന്ന് രാവിലെ നാട്ടിൽ നിര്യാതയായി. ദീർഘകാലമായി സുഖമില്ലാതെയിരിക്കുകയായിരുന്നു. പരേത നാലാംകോട്
പുത്തൻകളപ്പുരയിൽ കുടുംബംഗമാണ്. മക്കൾ സജി പോൾ (പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി), സെബി പോൾ, സതീഷ് പോൾ, സാബു പോൾ(യു കെ).
പരേതയുടെ മൃതസംസ്കാ ശുശ്രൂഷകൾ നാളെ വൈകുന്നേരം 4മണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കും. തുടർന്ന്   കട്ടിലപൂവ്വം സെൻറ്.മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിൽ മൃതദേഹം സംസ്കരിക്കും.
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ്‌ കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്‌,   ദേശീയ സമിതിയംഗം കുര്യൻ ജോർജ്,  സാംസ്‌കാരിക വേദി വൈസ് ചെയർമാൻ ജോയി അഗസ്തി, രക്ഷാധികാരി  സി.എ.ജോസഫ്, ജനറൽ കൺവീനർമാരായ ജെയ്‌സൺ ജോർജ്, തോമസ് മാറാട്ടുകുളം,  ബിനോ അഗസ്റ്റിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more