1 GBP = 104.18

മാഞ്ചസ്റ്റർ മലയാളി സാബു ജേക്കബിൻ്റെ പിതാവ് ജോസഫ് ചാക്കോ (87) നാട്ടിൽ നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി സാബു ജേക്കബിൻ്റെ പിതാവ് ജോസഫ് ചാക്കോ (87) നാട്ടിൽ നിര്യാതനായി…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ നിവാസിയായ സാബു ജേക്കബിൻ്റെ പിതാവ് അതിരമ്പുഴ കോട്ടക്കുപുറം വേങ്ങതടത്തിൽ ജോസഫ് ചാക്കോ (87) ഇന്നലെ നാട്ടിൽ നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ ചാക്കോ. മക്കൾ സൂസി (ഇറ്റലി), മിനി (ദുബായ്), ജോസഫ്.വി.സി, സിബി ജേക്കബ്, സാബു ജേക്കബ് (യുകെ), സിനി ചാക്കോ (ഇറ്റലി). മരുമക്കൾ:- പരേതനായ ജിജി, മനോജ് (ദുബായ്), സോളി ജോസഫ്, ഷീന സിബി, ബീന ജേക്കബ് (യുകെ), സജു (ഇറ്റലി).

മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കോട്ടക്കുപുറം സെൻ്റ്. മാത്യൂസ് പള്ളി സിമിത്തേരിയിൽ.

സാബു ജേക്കബിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ റീജിയണൽ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more