1 GBP = 104.05

സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും

സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും

നി​ല​ക്ക​ൽ: ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന നി​രോ​ധ​നാ​ജ്ഞ​യു​ടെ കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​വ​സാ​നി​ക്കും. പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ സ​മ്മ​ർ​ദ​ത്തി​നി​ടെ, നി​രോ​ധ​നാ​ജ്ഞ നീ​ട്ടു​മോ അ​തോ അ​വ​സാ​നി​പ്പി​ക്കു​മോ​യെ​ന്ന് വ്യ​ക്ത​ത​യി​ല്ല. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പ​ക​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ ബി.​ജെ.​പി തീ​രു​മാ​നി​ച്ച​തി​നാ​ൽ സ​ന്നി​ധാ​ന​വും നി​ല​ക്ക​ലും പ​മ്പ​യും ശാ​ന്ത​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ലീ​സ്.

ഈ ​മാ​സം 15 മു​ത​ലാ​ണ്​ ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ റോ​ഡി​ലും ഉ​പ​റോ​ഡു​ക​ളി​ലും ക​ല​ക്ട​ർ പി.​ബി. നൂ​ഹ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രാ​ഴ്ച​ത്തെ നി​രോ​ധ​നാ​ജ്ഞ പി​ന്നീ​ട് ര​ണ്ട് ത​വ​ണ​യാ​യി നാ​ലു​ദി​വ​സം വീ​തം നീ​ട്ടി. സ​ന്നി​ധാ​ന​ത്ത് കൂ​ട്ട​നാ​മ​ജ​പം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് അ​വ​സാ​ന​മാ​യി നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യ​ത്. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നി​രോ​ധ​നാ​ജ്ഞ തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു എ​സ്.​പി ടി. ​നാ​രാ​യ​ണ​ൻ ക​ല​ക്ട​ർ​ക്ക് നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത്. അ​തി​നി​ടെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കെ​ത്തി​യ ആ​ദ്യ​ഘ​ട്ട പൊ​ലീ​സ് സം​ഘം മ​ട​ങ്ങി​ത്തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​േ​ട്ടാ​ടെ ഡ്യൂ​ട്ടി കൈ​മാ​റ്റം പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ല​ക്ക​ൽ സ്പെ​ഷ​ൽ ഓ​ഫി​സ​ർ യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more