1 GBP = 103.85

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നും ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയെ അറിയിച്ചു.

ശബരിമലയില്‍ മണ്ഡലകാലത്തും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും റിപ്പോര്‍‌ട്ടില്‍ പറയുന്നു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more