1 GBP = 103.16

ശബരിമല സ്ത്രീപ്രവേശനം: തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനം: തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം നേരത്തെയുള്ള നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. നാഥനില്ലാത്ത ഒരു സമരത്തിന് ആളെകൂട്ടേണ്ട ബാധ്യതയില്ല എന്നാണ് എസ്.എന്‍.ഡി.പിയുടെ നിലപാട്. യൂണിയന്‍ ഭാരവാഹികളുടെയും ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിന്റെതാണ് അന്തിമ തീരുമാനം.

തെരുവില്‍ ഇറങ്ങണമെന്ന് യോഗം തീരുമാനിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ശബരിമല വിഷയത്തില്‍ അന്തിമ തീരുമാം എടുക്കാന്‍ എസ്.എന്‍.ഡി.പി ബോര്‍ഡ് മെമ്പര്‍മാരുടെയും യൂണിയന്‍ ഭാരവാഹികളുടെയും യോഗം ചേര്‍ത്തലയില്‍ ആരംഭിച്ചു.

അതേസമയം, ശബരിമലയിലേക്ക് പോകാനായി എത്തിയ സ്ത്രീയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. എന്നാല്‍ പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ലിബിയെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. വ്രതം അനുഷ്ഠിച്ചാണ് താന്‍ എത്തിയതെയന്നും ഉച്ചയോടെ മല ചവിട്ടുമെന്നും ലിബി അറിയിച്ചു. ലിബിയെ തടയാന്‍ നേതൃത്വം നല്‍കിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more