1 GBP = 103.55
breaking news

ശബരിമല യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു

ശബരിമല യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ദേവസ്വം കമ്മീഷണര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വിളിച്ചത്. മന്ത്രിമാരെത്തിയില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

അവസാന നിമിഷമാണ് തമിഴ്‌നാട് മന്ത്രി യാത്ര റദ്ദാക്കിയത്. കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മന്ത്രിമാരാണ് യോഗത്തില്‍ എത്തേണ്ടിയിരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിലെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more