1 GBP = 103.95

ശബരിമല സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒക്ടോബര്‍ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രഹ്ന ഫാത്തിമ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത് എന്നിവര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേ സമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് ആസ്ഥാനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ഉപവാസ സമരം നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more