1 GBP = 103.69

ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാർ –കാരൂർ സോമൻ

ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാർ –കാരൂർ സോമൻ
ആകാശനീലിമയിലേക് തലയുയർത്തി നിൽക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങൾ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനിൽ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങൾ ദൈനംദിനം നടക്കുന്നത്. ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളിൽ നടക്കുന്ന ചർച്ചകളാണ്. അതിൽ കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളർത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങൾ. ഈ വെക്തി കുനറിയാതെ എപ്പോഴു൦ ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കിറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനൽ ചർച്ചകളിൽ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകർ ഇതിലൊക്കെ രസിക്കുന്നു. മധ്യമ-അധികാര സ്വാധിനമുള്ളവർക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങൾ. ഇതുപോലുള്ളവരുടെ ലക്ഷ്യ൦ സാമൂഹ്യ നന്മയല്ല മറിച്ചു് ഭരണ കേന്ദ്രങ്ങളിൽ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേത്രുതും തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പൻ നമുക് തട്ടികളിക്കാനുള്ള പന്താണോ?
കേരളത്തിലെ പ്രാചിന ദേവാലയങ്ങൾ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോൾ അത് കുരകളായി മാറി. ആ കുട്ടത്തിൽ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോൾ  അയ്യപ്പൻ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താൻ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്ത൦, തൊട്ടുകൂടായിമയും, തീണ്ടിക്കൂടായിമയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവർണ്ണരായ സ്ത്രീകൾ മാറു മറക്കാൻ പാടില്ല. അഥവ ആരെങ്കിലും മറച്ചാൽ അവരുടെ മുലകളിൽ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തിൽ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവർണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യ൦ കുറിച്ചത് 1825 ൽ വന്ന ക്രിസ്ത്യൻ മിഷനറിയമാരായിരുന്നു. അതിനെത്തുടർന്ന് ഹിന്ദു മതത്തിലെ ശക്തരായ സവർണ്ണർ പാവപെട്ട അവർണ്ണരെ പിഡിപിക്കാൻ തുടങ്ങി. അന്നത്തെ തിരുവതാംകൂർ രാജാക്കന്മാർ സവർണ്ണവർക് ഒപ്പം നിന്ന് ഓശാന പാടിയപ്പോൾ,  പീഡനങ്ങൾ തുടന്നപ്പോൾ  മദിരാശി ഗവർണരായിരുന്ന ബ്രിട്ടീഷ്‌കാരൻ ലോർഡ് ഹാരിസ് 1859 ൽ അവർ ണ്ണ സ്ത്രീകൾക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്കാർ അവസാനിപ്പിച്ചത്. അവർ ഇന്ത്യയിൽ വന്നിലായിരുന്നുവെങ്കിൽ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമാകുമായിരിന്നു.  ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട൦. അർത്ഥശൂന്യമായ ദുരാചാരങ്ങൾ, ചട്ടങ്ങൾ ഏതു മതത്തിലായാലും മാറുന്നതിൽ എന്താണ് തെറ്റ്?
സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവർ പ്രാചിന കേരളത്തിൽ ജിവിക്കുന്നവരല്ല  ആധുനിക കേരളത്തിൽ ജീവിക്കുന്നവരാണ്.  ഇത് ശബരിമലയിൽ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം.  ഇന്ത്യൻ സ്ത്രീകളെ കൂടുതൽ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവർ പീഡിപ്പിക്കപ്പെടുന്നു. അവർ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയിൽ പുരുഷനാണ് സ്ത്രീയുടെ കരണത്തു അടിക്കുന്നതെങ്കിൽ വികസിത രാജ്യങ്ങളിൽ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങൾ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുന്നുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവർ അവരുടെ പണി ചെയ്താൽ മതി ഇവിടെ ചൊറിയേണ്ട എന്നർത്ഥം.  സ്ത്രീകളെ അവർ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളിൽപോലും ഒരു ഭയവുമില്ലാതെ അവർ സഞ്ചരിക്കുന്നത്.  ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്കാരവുമുള്ള ഒരു സമൂഹമാണ്. അതിനവർ തയ്യാറല്ലെങ്കിൽ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.
ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യ൦ തല പോക്കുന്നു. മനസ്സുള്ളവർ പോകട്ടെ. മനസ്സില്ലാത്തവർ വീട്ടിലിരിക്കട്ടെ. ജാതി- മതം- രാഷ്ട്രീയ൦ ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവർ നിർവ്വഹിച്ചുകൊള്ളും. അവർക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികൾ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യ൦, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആർത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തൻ ചോദ്യങ്ങളാണ്. ഈ മുടന്തൻ ചോദ്യ൦ ചോദിക്കുന്നവർ എന്തുകൊണ്ട് വിവാഹിതരായ  പുജാരിമാരെ ശബരിമലയിൽ പൂജ ചെയ്യാൻ അനുവദിക്കുന്നു.? ആദ്യ൦ അവരെയല്ലേ പുറത്താക്കെണ്ടത്?
മുൻപ് സ്ത്രീകൾ ശബരിമലയിൽ പോകാതിരിന്നതിന്റ പ്രധാന കാരണം വൻ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളിൽ പുരുഷന്മാർപോലും മല കയറാൻ ഭയന്നിരിന്നു. സ്വാമിമാർക്‌ ഉള്ളിന്റയൂള്ളിൽ ആശങ്കകളാണ്. അന്ന് സ്വാമിമാർ മലക് പോകുമ്പോൾ അവർ മടങ്ങി വരുന്നതുവരെ വീട്ടുകാർക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകൾക് ബലിച്ചോറുപോലെ വന്യജീവികൾക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരേയും വന്യ ജീവികൾ വന്ന് ആർത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാർക്കുള്ളത്?
നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കിൽ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവർഗ്ഗ൦ കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേൽക്കുമ്പോൾ അവർ മത-രാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവർ അൽമിയതാല്പര്യത്തേക്കാൾ ആഗ്രഹിക്കുന്നത് സാമ്പത്തിക വളർച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികൾ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവർ അവർക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു.  ഇവർ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാൻ കാരണം ഈശ്വരനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നവർക് ഒരിക്കലും പിശാചിന്റെ പ്രവർത്തികൾ ചെയ്യാൻ സാധിക്കില്ല. അയ്യപ്പനെ  പ്രീതിപ്പെടുത്താൻ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ  സ്വാതന്ത്ര്യ൦ ആർക്കും നിഷേധിക്കാൻ അവകാശമില്ല. ശബരിമല വിഷയത്തെ എതിർക്കുന്നവർ കോടതിയിൽ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കിൽ അവര്ക് ചൈതന്യമാർന്ന ശക്തമായ നിലപാടുകൾ ഉണ്ടായിരിക്കണം.  പരമ്പരാഗതമായ മത വിശ്വാസത്തിലെ  അപരിഷ്‌കൃതത്വ൦ നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യർ  കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യ൦ നാം എത്രയോ കണ്ടു.  ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികൾ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമൻ ചക്രവർത്തിമാരുടെ ദേവി ദേവന്മാർ ഇന്നവിടെ സ്വർഗ്ഗത്തിലോ നരകത്തിലോ?
ആചാരങ്ങളുടെ പേരിൽ നമ്മൾ ഇപ്പോൾ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആൽമാവിനെ കച്ചവടച്ചരക് ആക്കരുത്. അയ്യപ്പനിൽ ആൽമസുഖം അനുഭവിക്കുന്ന സ്ത്രീകൾ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത് . സിനിമക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മത-രാഷ്ട്രീയക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരിൽ ആരൊക്കെ വിനാശം വിതക്കാൻ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരൻ നൽകുമെന്ന് ഓർക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കിൽ നാളെ നമ്മേ തേടി വരും. ഇപ്പോൾ നമ്മൾ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകൾ. അതിനാൽ നീതിയും സത്യവും കാരുണ്യവും സ്നേഹവും നിലനിർത്തുക. നാനാത്വത്തിൽ ഏകത്വ൦ എന്ന നമ്മുടെ സംസ്‍കാര൦ പോലെ എല്ല രംഗത്തും നമ്മുടെ പൂർവികർ പകർന്നു തന്ന സംസ്കാരം നിലനിർത്തുക. ആ സംസ്കാരം പുരോഹിത വർഗ്ഗത്തിന് ചവുട്ടിക്കുഴക്കാൻ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാർ എവിടെയാണ്? അയ്യപ്പന്റ പേരിൽ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോൾ അവർക്കൊന്ന് ദർശനം കൊടുത്തു നേരായ മാർഗ്ഗത്തിൽ വിശ്വാസികളെ നടത്താമായിരിന്നു. അവർ അരമനകളിൽ സന്യാസത്തിലാണോ?
യേശുക്രിസ്തുവിനെ ഗാൽഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാർ നടത്തിയപ്പോൾ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക് കുരിശുമായ് വഴിനടത്തുന്നു. റോമൻ ഭരണാധികാരി പീലാത്തോസ് ഇവനിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോൾ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിർഭാഗ്യമെന്നു പറയാൻ മനുഷ്യമനസ്സിന്റ ഇരുണ്ട കോണിൽ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശിൽ തറച്ചു കൊല്ലാൻ യുദനെപോലെ മതവിശ്വാസം ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങൾക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മത-രാഷ്ട്രീയ-അധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവിൽ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തിൽ വളർത്തുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം. ഇവരിൽ മാറ്റങ്ങളുണ്ടാകാൻ ശാന്തിയും സമാധാനവും നൽകാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു. “ഓം ശാന്തി”. “ഓം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more