1 GBP = 103.92
breaking news

ബ്രിട്ടൻ റഷ്യൻ ചാരവലയത്തിലോ? ബ്രിട്ടീഷ് ആർമിയുടെ തന്ത്രപ്രധാന മേഖലകളിൽ റഷ്യൻ വാർത്താ ചാനൽ സംഘം; അതീവ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സേന

ബ്രിട്ടൻ റഷ്യൻ ചാരവലയത്തിലോ? ബ്രിട്ടീഷ് ആർമിയുടെ തന്ത്രപ്രധാന മേഖലകളിൽ റഷ്യൻ വാർത്താ ചാനൽ സംഘം; അതീവ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സേന

ലണ്ടൻ: ബ്രിട്ടനിലെ മുഴുവൻ മിലിട്ടറി ബേസുകളിലും അതീവ സുരക്ഷാ നിർദ്ദേശങ്ങളാണ് ബ്രിട്ടീഷ് ആർമി പുറപ്പെടുവിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ആർമിയുടെ അതീവ സുരക്ഷാ ചുമതലയുള്ള സൈബർ ഹെഡ് ക്വാട്ടേഴ്‌സിന് പരിസരത്ത് റഷ്യൻ ചാരന്മാർ എത്തിയെന്ന വാർത്തയോടെയാണ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ പ്രധാന വാർത്താ ചാനലായ ചാനൽ വൺ സംഘം അതീവ സുരക്ഷാ മേഖലകളിൽ എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് മിലിട്ടറി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. റഷ്യൻ വാർത്താ ചാനൽ ലേഖകൻ തിമൂർ സിറസീവും ക്യമറാമാൻ ദിമിത്രി വോൾകോവും ബ്രിട്ടനിലെ എംഐ 5, എംഐ 6 ഇവർക്കൊപ്പം പ്രവർത്തിക്കുന്ന 77ത് ബ്രിഗേഡ് ക്യാമ്പിന് സമീപം നിന്നാണ് വാർത്തകൾ ചിത്രീകരിച്ചിരിക്കുന്നത്.

മിലിറ്ററി ക്യാമ്പിന് സമീപം കാർ നിറുത്തിയിട്ടായിരുന്നു ചിത്രീകരണം. നവംബർ 21ന് നടന്ന സംഭവം അതീവ ജാഗ്രതയോടെയാണ്‌ ബ്രിട്ടീഷ് സുരക്ഷാ വിഭാഗം കൈകാര്യം ചെയ്യുന്നത്. ബ്രിട്ടനിലെ മുഴുവൻ മിലിട്ടറി ക്യാമ്പുകളിലും അതീവ ജാഗ്രത നിർദ്ദേശം സൈന്യം ഇതിനകം നൽകിക്കഴിഞ്ഞു. അതേസമയം 77 ത് ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഡെനിസൻ ബാരക്കിൽ ഒരു റിപ്പോർട്ടർ കടക്കാൻ ശ്രമിച്ചതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇയ്യാളുടെ ഫോട്ടോ സഹിതം വിവിധ പട്ടാളക്യാമ്പ് ബാരക്കുകളിൽ നൽകിയിട്ടുണ്ട്.

എന്നാൽ സാലിസ്ബറി രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും റഷ്യയും ഇതിനകം തന്നെ ശത്രുതയിലായിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബ്രിട്ടൻ ലോകരാജ്യങ്ങളോട് സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സംഭവങ്ങളോടെ ബ്രിട്ടന്റെ ആവശ്യങ്ങൾക്ക് കൂടുതൽ അനുഭാവ പൂർണ്ണമായ നിലപാടുകൾ ലോകരാജ്യങ്ങൾ സ്വീകരിക്കുമെന്ന് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more