1 GBP = 103.12

‘തീ കൊണ്ട് കളിക്കരുത്, പശ്ചാത്തപിക്കേണ്ടി വരും’ ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യൻ യു എൻ അംബാസഡർ

‘തീ കൊണ്ട് കളിക്കരുത്, പശ്ചാത്തപിക്കേണ്ടി വരും’ ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യൻ യു എൻ അംബാസഡർ

ലണ്ടൻ: സാലിസ്ബറിയിൽ മുൻ എം ഐ6 റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയ സ്ക്രിപാലിനും നേരെ നടന്ന നെർവ് ഏജന്റ് ആക്രമണത്തിൽ ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യയുടെ യു എൻ അംബാസഡർ വാസിലി നെബാൻസ്യാ. യു എൻ സെക്യൂരിറ്റി കൗൺസിൽ മീറ്റിങിനിടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബ്രിട്ടൻ തീ കൊണ്ടാണ് കളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാല്സ്ബറി നെർവ് ഏജന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ റഷ്യക്കെതിരെ കടുത്ത ആരോപണങ്ങൾ നടത്തിയിരുന്നു. അതിനെത്തുടർന്ന് യു എൻ സെക്യൂരിറ്റി കൗൺസിൽ വിളിച്ച് ചേർത്ത മീറ്റിങ്ങിലാണ് റഷ്യ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസികളെ നിശിതമായി വിമർശിച്ച നെബാനസ്യ ബ്രിട്ടന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും പറഞ്ഞു. സാലിസ്ബറി അന്വേഷണത്തിൽ റഷ്യൻ ഏജൻസികളെയും സഹകരിപ്പിക്കണമെന്ന റഷ്യയുടെ ആവശ്യം ബ്രിട്ടൻ നിരാകരിച്ചിരുന്നു. റഷ്യൻ നിർമ്മിത നെർവ് ഏജന്റ് നോർവിച്ചോക്കാണ് സാലിസ്ബറി ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ ആരോപണം കള്ളമാണെന്നാണ് അദ്ദേഹം പറയുന്നത്. ലോകശക്തികളെ കൂട്ടുപിടിച്ച് റഷ്യക്കെതിരെ നീങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നാടകമാണ് പിന്നണിയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടന്റെ നിലപാടുകൾ സെക്യൂരിറ്റി കൗൺസിലിൽ വിശദീകരിച്ച അംബാസഡർ കരൺ പിയേഴ്സ് ബ്രിട്ടന്റെ നടപടികൾ നീതിയുക്തവും സത്യവുമാണെന്ന് അവകാശപ്പെട്ടു. തങ്ങൾക്ക് യാതൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണത്തിന് വിധേയയായ സ്ക്രിപാലിന്റെ മകൾ യൂലിയ സ്ക്രിപാൽ സംസാരിച്ച് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയിലുള്ള ബന്ധുവായ വിക്ടോറിയ സ്ക്രിപാലുമായുള്ള സംഭാഷണമാണ് റഷ്യൻ മാധ്യമങ്ങൾ പുറത്ത് വിട്ടത്. വരും ദിവസങ്ങളിൽ യൂലിയ വെളിപ്പെടുത്തുന്ന കാര്യങ്ങൾ അന്വേഷണത്തിന് കൂടുതൽ സഹായകരമാകും. ആശുപത്രിയിൽ സ്ക്രിപാലിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more