1 GBP = 104.17
breaking news

റഷ്യയിൽ പുട്ടിൻ വിരുദ്ധ പ്രക്ഷോഭം:പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ

റഷ്യയിൽ പുട്ടിൻ വിരുദ്ധ പ്രക്ഷോഭം:പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ

 

മോസ്‌കോ:റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ തിങ്കളാഴ്‌ച നാലാംതവണ അധികാരമേൽക്കാനിരിക്കെ അദ്ദേഹത്തിനെതിരെ ഇന്നലെ രാജ്യമെമ്പാടും പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങി.
പ്രതിപക്ഷ നേതാവ് അലക്സീ നവൽനി ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് അരസ്റ്റ് ചെയ്‌തു. മോസ്കോയിലെ പുഷ്‌കിൻ സ്‌ക്വയറിൽ പ്രകടനം നടത്തിയ നവൽനിക്കൊപ്പം 350ലേറെ പ്രവർത്തകരാണ് അറസ്റ്റിലായത്.
രാജ്യത്തെ തൊണ്ണൂറിലേറെ നഗരങ്ങളിലാണ് ഇന്നലെ നവൽനിയുടെ ആഹ്വാനപ്രകാരം പുട്ടിൻ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. സാർ ചക്രവർത്തിമാരെ പോലെ ഏകാധിപതിയായാണ് പുട്ടിൻ ഭരണം നടത്തുന്നത് എന്നാരോപിച്ചാണ് പ്രക്ഷോഭം.

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പുട്ടിൻ വൻ ഭൂരിപക്ഷത്തോടെ നാലാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 2024 വരെ അദ്ദേഹത്തിന് ഭരിക്കാം. ആറ് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. മുപ്പത് വർഷം ഭരിച്ച സ്റ്റാലിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവായിരിക്കും പുട്ടിൻ. പുട്ടിനെതിരെ മത്സരിക്കുന്നതിൽ നവൽനിക്ക് വിലക്ക് കൽപ്പിച്ചിരുന്നു. സാർ തുലയട്ടെ, പുട്ടിൻ മുക്ത റഷ്യ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇന്നലെ പ്രകടനങ്ങൾ നടന്നത്. യേക്കാട്ടെറിൻബർഗ് നഗരത്തിൽ ആയിരത്തിലേറെ പേർ പ്രകടനത്തിൽ പങ്കെടുത്തു. മിക്ക നഗരങ്ങളിലും നൂറുകണക്കിനാളുകളെ പൊലീസ് അറസ്റ്റ് ചെയ്‌തതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്‌തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more