1 GBP = 103.12

ആ​ണ​വ മി​സൈ​ലു​ക​ൾ തൊ​ടു​ത്ത് റ​ഷ്യ​ൻ സൈ​നി​ക പ​രി​ശീ​ല​നം 

ആ​ണ​വ മി​സൈ​ലു​ക​ൾ തൊ​ടു​ത്ത് റ​ഷ്യ​ൻ സൈ​നി​ക പ​രി​ശീ​ല​നം 

മോസ്കോ: ആ​ണ​വ​പോ​ര്‍മു​ന വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള മി​സൈ​ലു​ക​ൾ തൊ​ടു​ത്ത് സൈ​ന്യം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നെ​ന്ന റ​ഷ്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ആ​ശ​ങ്ക​യു​മാ​യി ലോ​കം. യു​ക്രെ​യ്ന്‍ സൈ​നി​ക​രും സാ​ധാ​ര​ണ​ക്കാ​രും ക​ഴി​യു​ന്ന മ​രി​യു​പോ​ളി​ലെ അ​സോ​വ്സ്റ്റാ​ള്‍ ഉ​രു​ക്കു​ഫാ​ക്ട​റി​ക്കു നേ​രെ റ​ഷ്യ​ന്‍ സൈ​ന്യം ക​ടു​ത്ത ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ണ​വ മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ ക​ലി​നി​ന്‍ഗ്രാ​ഡി​ലാ​ണ് റ​ഷ്യ​ന്‍ സൈ​ന്യം ഇ​ത്ത​ര​ത്തി​ൽ മി​സൈ​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പോ​ള​ണ്ടി​നും ലി​​ത്വേ​നി​യ​ക്കും ഇ​ട​യി​ലു​ള്ള ബാ​ള്‍ട്ടി​ക് സ​മു​ദ്ര​മേ​ഖ​ല​യി​ലാ​ണ് റ​ഷ്യ​ന്‍ സൈ​ന്യം ആ​ണ​വ പോ​ര്‍മു​ന വ​ഹി​ക്കാ​ന്‍ ശേ​ഷി​ലു​ള്ള ഇ​സ്‌​കാ​ന്‍ഡ​ര്‍ മൊ​ബൈ​ല്‍ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ സം​വി​ധാ​ന​ത്തി​ന്റെ ‘ഇ​ല​ക്‌​ട്രോ​ണി​ക് ലോ​ഞ്ച്’ ന​ട​ത്തി​യ​തെ​ന്ന് റ​ഷ്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. 

ഒ​റ്റ, ഇ​ര​ട്ട ല​ക്ഷ്യ​ങ്ങ​ള്‍ക്കു നേ​രെ മി​സൈ​ലു​ക​ള്‍ തൊ​ടു​ത്താ​യി​രു​ന്നു പ​രീ​ക്ഷ​ണം. നൂ​റോ​ളം സൈ​നി​ക​രാ​ണു പ​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more