1 GBP = 103.12

നാ​ലു​ല​ക്ഷം പേ​രെ സേനയി​ലെ​ടു​ക്കാ​ൻ റ​ഷ്യ; യുദ്ധം കടുപ്പിക്കാൻ ഇരുപക്ഷവും

നാ​ലു​ല​ക്ഷം പേ​രെ സേനയി​ലെ​ടു​ക്കാ​ൻ റ​ഷ്യ; യുദ്ധം കടുപ്പിക്കാൻ ഇരുപക്ഷവും

ക്രെം​ലി​ൻ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ സൈ​ന്യ​ത്തി​ലെ​ടു​ക്കാൻ റ​ഷ്യ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

നാ​ലു​ല​ക്ഷം പേ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​ൻ റി​ക്രൂ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തായി ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ു. ​യു.​എ​സ്, യൂ​റോ​പ്യ​ൻ പി​ന്തു​ണ​യോ​ടെ അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ പ്ര​ത്യാ​​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ കൂ​ടി പ​ശ്ചാ​ത്ത​ലം ഇ​തി​നു​ണ്ട്. വി​വി​ധ സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ യു​ക്രെ​യ്ന് ന​ൽ​കി​യ ടാ​ങ്കു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും വൈ​കാ​തെ യു​ദ്ധ​മു​ഖ​ത്ത് ഉ​പ​യോ​ഗി​ക്കും. സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ആ​ളെ കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ട്. 

തീ​വ്ര ദേ​ശ​സ്നേ​ഹം, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​പ്പോ​ൾ യു​വാ​ക്ക​ൾ സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​ത്. 

നാ​ലു​ല​ക്ഷം എ​ന്ന ല​ക്ഷ്യം ഈ ​വ​ർ​ഷം സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന സം​ശ​യം യു​ദ്ധ​വി​ദ​ഗ്ധ​ർ പ​ങ്കു​വെ​ക്കു​ന്നു. നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ഭ​യ​ന്ന് യു​വാ​ക്ക​ൾ രാ​ജ്യം വി​ടു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more