1 GBP = 103.71
breaking news

600 സൈനികരെ വധിച്ചെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ൻ

600 സൈനികരെ വധിച്ചെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ൻ

കിയവ്: 11 മാസത്തോളമായി യുദ്ധത്തിനിടെ യുക്രെയ്നിലെ ക്രമറ്റോസ്കിലെ സ്കൂളിൽ മിസൈൽ ആക്രമണം നടത്തി 600 സൈനികരെ വധിച്ചെന്ന് റഷ്യൻ അവകാശ വാദം. തെറ്റാണെന്ന് യുക്രെയ്ൻ. 

റഷ്യൻ ആക്രമണത്തിൽ ക്രമറ്റോർസ്കിലെ സ്കൂളിന്റെ ജനൽ ചില്ലുകൾ തകരുകയും ക്ലാസ് മുറികൾക്ക് കേട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യൻ ക്രിസ്മസ് പ്രമാണിച്ചുള്ള 36 മണിക്കൂർ വെടിനിർത്തൽ അവസാനിച്ചയുടനെയായിരുന്നു റഷ്യൻ ആക്രമണം. 1300 യുക്രെയ്ൻ സൈനികർ താമസിച്ചിരുന്ന രണ്ട് താൽക്കാലിക സൗകര്യങ്ങളിലാണ് ആക്രമണം നടത്തിയതെന്നും റഷ്യൻസേന വ്യക്തമാക്കി. 

എന്നാൽ, റഷ്യ ആക്രമണം നടത്തിയതായി അവകാശപ്പെട്ട വൊക്കേഷനൽ സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. ഇവിടെ സൈനികർ താമസിച്ചിരുന്നില്ലെന്നും നാലുനില കെട്ടിടത്തിന് ആക്രമണത്തിൽ നാശം നേരിട്ടതായും സ്കൂൾ അധികൃതർ വ്യക്തമാക്കി. അതേസമയം, ആറ് നില കെട്ടിടത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more