1 GBP =
breaking news

സാല്സ്ബറി റഷ്യൻ സ്പൈ ആക്രമണം; പ്രതികാര നടപടിയുമായി റഷ്യയും; 23 ബ്രിട്ടീഷ്​ നയ​തന്ത്രജ്ഞരെ റഷ്യ പുറത്താക്കി

സാല്സ്ബറി റഷ്യൻ സ്പൈ ആക്രമണം; പ്രതികാര നടപടിയുമായി റഷ്യയും; 23 ബ്രിട്ടീഷ്​ നയ​തന്ത്രജ്ഞരെ റഷ്യ പുറത്താക്കി

മോ​സ്​​കോ: ബ്രി​ട്ട​നി​ൽ അ​ഭ​യം​തേ​ടി​യ റ​ഷ്യ​ൻ മു​ൻ ചാ​ര​നും മ​ക​ൾ​ക്കു​മെ​തി​രാ​യ രാ​സാ​യു​ധ​പ്ര​യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി. 23 ബ്രി​ട്ടീ​ഷ്​ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ റ​ഷ്യ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ചതോടെയാ​ണി​ത്. 23 റ​ഷ്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ പു​റ​ത്താ​ക്കാ​നു​ള്ള ബ്രി​ട്ട​​െൻറ തീ​രു​മാ​ന​ത്തി​നു മ​റു​പ​ടി​യാ​യാ​ണി​ത്.

ഒ​രാ​ഴ്​​ച​ക്ക​കം ബ്രി​ട്ട​നി​ലെ മോ​സ്​​കോ എം​ബ​സി​യി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കു​മെ​ന്നാണ്​ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചത്​. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സാം​സ്​​കാ​രി​ക ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള റ​ഷ്യ​യി​ലെ ​ബ്രി​ട്ടീ​ഷ്​ കൗ​ൺ​സി​ലും സ​െൻറ്​ പീ​റ്റേ​ഴ്​​സ്​ ബ​ർ​ഗി​ലെ ബ്രി​ട്ടീ​ഷ്​ കോ​ൺ​സു​ലേ​റ്റും ഉ​ട​ൻ പൂ​ട്ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ കാ​ണി​ച്ച്​ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ ലോ​റി ബ്രി​സ്​​റ്റോ​യെ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. 66കാ​ര​നാ​യ മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പ​ലി​നും മ​ക​ൾ യൂ​ലി​യ​ക്കു​മെ​തി​രെ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സാലിസ്ബറിയിലെ ഷോ​പ്പി​ങ് സ​െൻറ​റി​നു മു​ന്നി​ലെ ബെ​ഞ്ചി​ൽ ബോ​ധ​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മാ​ർ​ച്ച്​ ആ​റി​നു ​ന​ട​ന്ന സം​ഭ​വ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​യാ​ണെ​ന്ന്​ ബ്രി​ട്ട​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ക്കു​ക​യാ​ണ്. ചാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​തി​നി​ടെ, സ്​​ക്രി​പ​ലി​നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള വി​ഷം മോ​സ്കോ​യി​ൽ​നി​ന്ന്​ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നെ​ന്നു ടെ​ലി​ഗ്രാ​ഫ് പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

സാലിസ്ബറിയിൽ താ​മ​സി​ക്കു​ന്ന സ്​​ക്രി​പ​ലി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞ മൂ​ന്നി​നു മോ​സ്കോ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട മ​ക​ൾ യൂ​ലി​യ​യു​ടെ ബാ​ഗി​ൽ ‘നോ​വി​ചോ​ക്’ എ​ന്ന മാ​ര​ക രാ​സ​വി​ഷം വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വ​സ്ത്ര​ത്തി​ലോ സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ വ​സ്തു​വി​ലോ ഇ​തു പു​ര​ട്ടി​യി​രു​ന്നി​രി​ക്കാ​മെ​ന്നാ​ണ് ഒ​രു വാ​ദം. പി​താ​വി​​െൻറ അ​ടു​ത്തു​നി​ന്ന്​ മ​ക​ൾ തു​റ​ക്കാ​നി​ട​യു​ള്ള സ​മ്മാ​ന​പ്പൊ​തി​യി​ൽ വി​ഷം ഒ​ളി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണു മ​റ്റൊ​രു വാ​ദം.

സോ​വി​യ​റ്റ് കാ​ല​ത്തു രാ​സാ​യു​ധ​മാ​യി സൈ​ന്യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത നോ​വി​ചോ​ക് റ​ഷ്യ​യു​ടെ ശേ​ഖ​ര​ത്തി​ൽ​നി​ന്നാ​ണ്​ സാലിസ്ബറി​യി​ലെ​ത്തി​യ​തെ​ന്നു ബ്രി​ട്ട​ൻ വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള അ​വ​സാ​ന​ത്തെ രാ​സാ​യു​ധ​ങ്ങ​ളും ന​ശി​പ്പി​ച്ച​തി​​െൻറ പേ​രി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റ​ഷ്യ പ്ര​ത്യേ​ക ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നോ​വി​ചോ​ക്കി​​െൻറ രാ​സ​സ​മ​വാ​ക്യം ബ്രി​ട്ട​നും അ​റി​യാ​മെ​ന്ന വാ​ദ​വു​മു​ണ്ട്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു​ശേ​ഷം യൂ​റോ​പ്യ​ൻ മ​ണ്ണി​ൽ ഇ​ത്ത​ര​മൊ​രു രാ​സാ​യു​ധ​പ്ര​യോ​ഗം ഇ​താ​ദ്യ​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more