1 GBP = 103.92

റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം – ഇന്‍ഫാം

റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം – ഇന്‍ഫാം

ചങ്ങനാശ്ശേരി: റബറിന്റെ രാജ്യാന്തരവില 177.56 രൂപയായി കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണിയില്‍ റബര്‍ ബോര്‍ഡുവില 145 രൂപയും വ്യാപാരിവില 142 രൂപയുമായി ഇടിച്ചുതാഴ്ത്തി വിപണി അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹമാണെന്നും കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഇതിന് ഒത്താശ ചെയ്യുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.

രാജ്യാന്തര വിപണിവില നല്‍കി 25 ശതമാനം ഇറക്കുമതിച്ചുങ്കവും 3 ശതമാനം വീതം സെന്‍ട്രല്‍ കസ്ററംസ് സെസ്സുകളും 4 ശതമാനം കൗണ്ടര്‍ വെയിലിംഗ് ഡ്യൂട്ടിയും നല്‍കി മാത്രമേ നിയമപരമായ റബര്‍ ഇറക്കുമതി സാധ്യമാകൂ. അങ്ങനെയെങ്കില്‍ റബറിന് 240 രൂപ ആഭ്യന്തരവിപണിയില്‍ ലഭിക്കേണ്ടതാണ്. ഇത് ഉന്നതകേന്ദ്രങ്ങള്‍ അട്ടിമറിച്ചിരിക്കുന്നത് കര്‍ഷകവഞ്ചനയാണ്. ഊഹക്കച്ചവടം മൂലമാണ് രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്നതെന്നുള്ള റബര്‍ ബോര്‍ഡ് വാദം വാസ്തവവിരുദ്ധമാണ്.

ചൈനയിലേയ്ക്കുള്ള ഇറക്കുമതി ശക്തമായതും തായ്ലണ്ടിലെ റബര്‍ ഉല്പാദനമേഖലയില്‍ മഴയും വെള്ളപ്പൊക്കവും മൂലം ഉല്പാദനം കുറഞ്ഞതും ഒരുലക്ഷത്തി അറുപതിനായിരം ഹെക്ടര്‍ സ്ഥലത്തെ പഴയമരങ്ങള്‍ പുതുകൃഷിക്കായി വെട്ടിമാറ്റിയതും രാജ്യാന്തര ഉല്പാദനത്തില്‍ കുറവുവരുത്തിയിട്ടുണ്ട്.

ഈ രാജ്യാന്തരവില ഉയര്‍ച്ചയുടെ ഗുണഫലം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ശ്രമിക്കേണ്ടതിനുപകരം ഒളിച്ചോടുന്നത് ശരിയല്ല. കഴിഞ്ഞ വര്‍ഷം വിലത്തകര്‍ച്ചയില്‍ തായ്ലണ്ട് സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്നും സംഭരിച്ച വന്‍ സ്റേറാക്ക് ഏതുനിമിഷവും വിപണിയിലിറക്കാം.

മഴമാറി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ ആസിയാന്‍ രാജ്യങ്ങളില്‍ ഉല്പാദനം കൂടും. ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുമ്പോള്‍ ആദ്യദിവസങ്ങളില്‍ത്തന്നെ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചൈനയുടെ വിപണിയെ വരുംനാളുകളില്‍ ഏറെ സ്വാധീനിക്കും. ഇവയെല്ലാം വിപണി വിലയിരുത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകരും ചിന്തിക്കണമെന്ന് വി.സി.സെബാസ്ററ്യന്‍ ഓര്‍മ്മിപ്പിച്ചു.

വാര്‍ത്ത: ഫാ. ആന്റണി കൊഴുവനാല്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more