1 GBP = 103.85

അഭിഷേക ദിനങ്ങള്‍ക്കായ് ആസ്ട്രേലിയ: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനങ്ങള്‍….

അഭിഷേക ദിനങ്ങള്‍ക്കായ് ആസ്ട്രേലിയ: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനങ്ങള്‍….

ജോസ് കുര്യാക്കോസ്

ആസ്‌ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഇത് പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍. അഭിവന്ദ്യ മാര്‍ ബോസ്‌കോ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന് വചനത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗീയ കൃപകള്‍ പകരാന്‍ ഫാ. സോജി ഓലിക്കലും ടീമും ഓസ്ട്രേലിയയുടെ മണ്ണില്‍ ആദ്യമായി എത്തിച്ചേരും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കപ്പെടുന്ന നോമ്പുകാല ധ്യാനങ്ങള്‍ കുടുംബങ്ങള്‍ക്കും ദേശങ്ങള്‍ക്കും ആത്മീയ ഉണര്‍വ്വിന് കാരണമായിത്തീരും.

‘ഉണരാം, പ്രശോഭിക്കാം; വിശുദ്ധിയില്‍ സുവിശേഷവേളയില്‍’ എന്ന സന്ദേശവുമായി ഓസ്ട്രേലിയയുടെ 8 സ്ഥലങ്ങളില്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ സ്ഥലങ്ങളിലും ശുശ്രൂഷകളുടെ വിജയത്തിനായി ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ സെഹിയോന്‍ യുകെ ടീമും പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുകയാണ്.

നോമ്പുകാല ധ്യാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍:

മാര്‍ച്ച് 14 – 16 :ന്യൂകാസില്‍

മാര്‍ച്ച് 17 – 19 :സിഡ്നി

മാര്‍ച്ച് 21 – 23 : ക്യാമ്പെറ

മാര്‍ച്ച് 24 – 26 : മെല്‍ബണ്‍

മാര്‍ച്ച് 28 – 30 : വാഗാ വാഗാ

ഏപ്രില്‍ 4 – 6 : ബ്രിസ്ബൈന്‍

ഏപ്രില്‍ 7 – 10 : പെര്‍ത്ത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more