1 GBP = 103.68

515 കോടിയുടെ വായ്പാ തട്ടിപ്പ്: ആർ പി ഇൻഫോ സിസ്റ്റത്തിനെതിരെ സി ബി ഐ കേസെടുത്തു

515 കോടിയുടെ വായ്പാ തട്ടിപ്പ്: ആർ പി ഇൻഫോ സിസ്റ്റത്തിനെതിരെ സി ബി ഐ കേസെടുത്തു

ന്യൂഡൽഹി: പത്ത് ബാങ്കുകളിൽ നിന്നെടുത്ത 515 കോടി രൂപയുടെ വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ലാപ്ടോപ്പ്, കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ ആർ.പി. ഇൻഫോ സിസ്റ്റംസിനെതിരെ സി.ബി.ഐ കേസെടുത്തു. കമ്പനിയുടെ ഡയറക്ടർമാരായ ശിവാജി പാഞ്ജ, കൗസ്തവ് റോയ്, വിനയ് ബഫ്ന, വൈസ് പ്രസിഡന്റ് ദേബ്നാഥ് പാൽ എന്നിവരും കേസിലെ പ്രതികളാണ്. കനാറ ബാങ്ക് നൽകിയ പരാതിയിലാണ് സി.ബി.ഐയുടെ നടപടി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വജ്ര വ്യാപാരിയായ നീരവ് മോദി 11,300 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവം പുറത്തുവന്ന ശേഷം സമാനമായ രീതിയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്.

ചിരാഗ് എന്ന ബ്രാൻഡിലാണ് ആർ.പി. ഇൻപോ സിസ്റ്റംസ് കംപ്യൂട്ടറുകൾ പുറത്തിറക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കനാറ ബാങ്കിന്റെ പരാതിയിൽ പറയുന്നത്. ഇതിന് ബാങ്കിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി പരാതിയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more