1 GBP = 104.24

മാഞ്ചസ്റ്റർ മലയാളി ജോസഫ് ചാക്കോയുടെ മാതാവ് മേരി ചാക്കോ നാട്ടിൽ നിര്യാതയായി…

മാഞ്ചസ്റ്റർ മലയാളി ജോസഫ് ചാക്കോയുടെ മാതാവ് മേരി ചാക്കോ നാട്ടിൽ നിര്യാതയായി…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർനോർത്തേൺമൂർ നിവാസിയായ ജോസഫ് ചാക്കോയുടെ (റോയ്) മാതാവും കോട്ടയം കല്ലറ തച്ചേരിമുട്ട്  റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കരിനാട്ട് കെ.എം.ചാക്കോയുടെ ഭാര്യയുമായ മേരി ചാക്കോ (75) നിര്യാതയായി. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണമടഞ്ഞത്. പരേത ഉല്ലല കണ്ണൻവേലിത്തറ കുടുംബാംഗമാണ്. മക്കൾ മാത്യു. കെ.സി (റിട്ട. എയർഫോഴ്സ്), ജോസഫ് ചാക്കോ (റോയ്, യുകെ), ഷായ് ചാക്കോ (ടീച്ചർ), മരുമക്കൾ ബിൻസി മാത്യു (ഏറ്റുമാനൂർ), റീനാ റോയ് (യുകെ), ജോർജ് തോമസ് (റിട്ട. ടീച്ചർ, വാക്കാട്). മാതാവിൻ്റെ അന്ത്യശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി റോയി  നാട്ടിലേക്ക്  പോകുന്നുണ്ട്.

മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (8/10/21) ഉച്ചകഴിഞ്ഞ് 2 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് മാൻവെട്ടം സെൻ്റ്.ജോർജ് ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.

റോയിയുടെ അമ്മയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം..എം. സി.എ പ്രസിഡൻ്റ് ആഷൻ പോൾ,തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more