1 GBP = 104.01

ക്രിസ്തുമസ് ദിനത്തിൽ ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ റഷ്യൻ പടക്കപ്പലുകളുടെ സാനിദ്ധ്യം; പ്രകോപനം സൃഷ്ടിച്ചാൽ എന്തും ചെയ്യാൻ മടിക്കില്ലെന്ന് മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി

ക്രിസ്തുമസ് ദിനത്തിൽ ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ റഷ്യൻ പടക്കപ്പലുകളുടെ സാനിദ്ധ്യം; പ്രകോപനം സൃഷ്ടിച്ചാൽ എന്തും ചെയ്യാൻ മടിക്കില്ലെന്ന് മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി

ലണ്ടൻ: ഇന്നലെ ക്രിസ്തുമസ് ദിനത്തിൽ ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ ഉണ്ടായ റഷ്യൻ പടക്കപ്പലുകളുടെ സാനിദ്ധ്യമാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്യംസണെ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തിറക്കിയത്. നോർത്ത് സീക്കടുത്താണ് റഷ്യൻ പടക്കപ്പലുകൾ എത്തിയത്. റോയൽ നേവിയുടെ എച്ച് എം എസ് സെന്റ് ആൽബൻസാണ് റഷ്യൻ പടക്കപ്പലായ അഡ്മിറൽ ഗോർഷ്കോവ് സമുദ്രാതിർത്തി കടന്നെത്തിയതെന്ന് സ്ഥിരീകരിച്ചത്. ക്രിസ്തുമസിന് തലേദിവസം ബ്രിട്ടന്റെ എച്ച് എം എസ് ടൈൻ റഷ്യയുടെ മറ്റൊരു പടക്കപ്പലിന് ഇംഗ്ളണ്ട് ചാനൽ കടക്കാൻ അകമ്പടി സേവിച്ചിരുന്നു. അതിനെത്തുടർന്ന് എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററുകൾ മറ്റ് രണ്ട് റഷ്യൻ പടക്കപ്പലുകളുടെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇന്നലെ ക്രിസ്തുമസ് ദിനത്തിൽ വീണ്ടും റഷ്യയുടെ പടക്കപ്പൽ ഇംഗ്ലണ്ട് സമുദ്രാതിർത്തി ലംഘിച്ചെത്തിയാതാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. ബ്രിട്ടന്റെ മണ്ണ് കാത്തു സൂക്ഷിക്കാൻ റോയൽ നേവി ബാധ്യസ്ഥരാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രതിരോധ സെക്രട്ടറി ഗാവിന്റെ പത്രക്കുറിപ്പ്. എച്ച് എം എസ് സെന്റ് ആൽബൻസ് കമാൻഡിങ് ഓഫിസർ ക്രിസ് അൻസലും തങ്ങളുടെ കമ്പനി എന്തിനും തയ്യാറാണെന്ന സന്ദേശമാണ് നൽകിയത്.

ഈ വർഷമാദ്യം റഷ്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ അഡ്മിറൽ കുസ്‌നെറ്സോവും ഡെവണിന് സമീപം കണ്ടെത്തിയിരുന്നു. റോയൽ എയർഫോഴ്‌സും മറ്റ് പടക്കപ്പലുകളും റഷ്യയുടെ ഈ കപ്പലിനെ അനുഗമിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more