1 GBP = 103.12

ചാൾസ് രാജാവിന്റെ പുതിയ റോയൽ സൈഫർ പുറത്ത് വിട്ടു

ചാൾസ് രാജാവിന്റെ പുതിയ റോയൽ സൈഫർ പുറത്ത് വിട്ടു

ലണ്ടൻ: ചാൾസ് രാജാവിന്റെ പുതിയ രാജകീയ സൈഫർ പുറത്ത് വിട്ടു. സർക്കാർ കെട്ടിടങ്ങളിലും സംസ്ഥാന രേഖകളിലും പോസ്റ്റ് ബോക്സുകളിലും ഇനി മുതൽ പുതിയ മുദ്രയാകും പതിക്കുക.

മോണോഗ്രാം അനാച്ഛാദനത്തിന് ശേഷമുള്ള വരും മാസങ്ങളിലും വർഷങ്ങളിലും വിവിധ പൊതു ഓഫീസുകൾ, പേപ്പറുകൾ, ഫർണിച്ചറുകൾ എന്നിവയിലേക്ക് പുതിയ മുദ്ര പതിപ്പിക്കും. രാജകീയ വിലാപ കാലയളവ് അവസാനിക്കുന്നതിന് മുന്നോടിയായാണ് റോയൽ സൈഫർ പുറത്ത് വിട്ടത്.

കോളേജ് ഓഫ് ആംസ് രൂപകല്പന ചെയ്ത സൈഫർ, ഹിസ് മജസ്റ്റിയുടെ ഇനീഷ്യൽ കാണിക്കുന്നു. ചാൾസ് മൂന്നാമനെ സൂചിപ്പിക്കാൻ, അക്ഷരങ്ങൾക്ക് മുകളിൽ കിരീടത്തോടുകൂടിയ സ്വർണ്ണത്തിൽ C, R എന്ന അക്ഷരത്തിനുള്ളിൽ III പതിപ്പിച്ചിരുന്നു. റോയൽ സൈഫർ സ്കോട്ടിഷ് പതിപ്പ് സ്കോട്ടിഷ് കിരീടത്തെ അവതരിപ്പിക്കുന്നു, അത് ലോർഡ് ലിയോൺ കിംഗ് ഓഫ് ആർംസ് അംഗീകരിച്ചു.

കോളേജ് ഓഫ് ആർംസ് തയ്യാറാക്കിയ നിരവധി ഓപ്ഷനുകളിൽ നിന്ന് രാജാവ് തിരഞ്ഞെടുത്തതാണ് പുതിയ രാജകീയ മുദ്ര.1484-ൽ സ്ഥാപിതമായ കോളേജ് ഓഫ് ആംസ്, അങ്കികളുടെയും വംശാവലികളുടെയും ഔദ്യോഗിക രജിസ്റ്ററുകൾ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more