1 GBP = 103.73
breaking news

റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്

റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി ഏതുസമയത്തും ഉപാധികളൊന്നുമില്ലാതെ കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പ്രസിഡൻറ് തയ്യാറാണെങ്കിൽ,ഉപാധികൾ ഇല്ലാതെയായിരിക്കും കൂടിക്കാഴ്ച. ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

അവർ ആഗ്രഹിക്കുന്ന എത് സമയത്തും, ഞാൻ ആരുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റൊന്നുമില്ല- ട്രംപ് വ്യക്തമാക്കി. അത് രാജ്യത്തിനും ആവർക്കും ലോകത്തിനും നല്ലത് വരുത്തും.  എന്നാൽ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് റൂഹാനിക്ക് താൽപര്യമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു.

കഴിഞ്ഞ വർഷം കൂടിക്കാഴ്ചക്കായി ട്രംപ് നടത്തിയ എട്ട് അഭ്യർത്ഥനകൾ റൂഹാനി തള്ളിക്കളഞ്ഞതായി ചീഫ് ഓഫ് സ്റ്റാഫ് അവകാശപ്പെട്ടെന്ന് ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള പത്രം ഈ മാസം റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവാകുമെന്ന് റൂഹാനി അടുത്തിടെ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more