1 GBP =
breaking news

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റും യുക്മ പ്രതിനിധിയുമായ തോമസ് മാറാട്ടുകളത്തിന്റെ മാതാവ് നിര്യാതയായി

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റും യുക്മ പ്രതിനിധിയുമായ  തോമസ് മാറാട്ടുകളത്തിന്റെ മാതാവ് നിര്യാതയായി

എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ് മാറാട്ടുകളത്തിന്റെ മാതാവ് റോസമ്മ ജോസഫ് (86) നിര്യതയായി. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കായിരുന്നൂ മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മാറാട്ടുകളം പരേതനായ എം എ ജോസഫിന്റെ ഭാര്യയാണ്.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ചെത്തിപ്പുഴ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് നടക്കൂം.

മക്കള്‍: തോമസ് മാറാട്ടുകളം, ഷലിമ്മ എബ്രാഹം, ഷാജി ജോസഫ്, ഷാബു ജോസഫ്, ഷൈനി റോയി.

യുക്മയുടെ സജീവപ്രവർത്തകനും യുക്മ റീജിയണൽ ദേശീയ തലങ്ങളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള തോമസ് മാറാട്ടുകുളത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ ലണ്ടൻ കോർഡിനേറ്റർ എബി സെബാസ്റ്റിയൻ, ദേശീയ എക്സിക്യു്ട്ടീവ് അംഗം സണ്ണിമോൻ മത്തായി, റീജിയണൽ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്യാമ്യാലിൽ, കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യിണിറ്റി എക്‌സിക്യുട്ടീവ് കമ്മറ്റി തുടങ്ങിയവർ അനൂശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more