ബാസിൽഡൺ: യുക്മ സാംസ്കാരികവേദി രക്ഷാധികാരിയും ലോക കേരളസഭാംഗവും കേരള സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫിന്റെ ഭാര്യാ സഹോദരി റോസമ്മ ജെയിംസ് പാലാത്ര മരണമടഞ്ഞു.
എസെക്സിലെ ബാസിൽഡണിൽ കുടുംബമായി താമസിക്കുന്ന റിട്ടയേർഡ് നേഴ്സായ റോസമ്മ ജെയിംസ് ചങ്ങനാശേരി തുരുത്തിയിൽ പാലാത്ര കുടുംബാംഗമായ ജെയിംസ് വര്‍ഗീസിന്റെ ഭാര്യയാണ്. 68 വയസ്സായിരുന്നു പ്രായം. ബാസിൽഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാൻസർ ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസം രാത്രി 11 നാണ് മരണമടഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നുണ്ടായ പരിശോധനയിൽ ഒരു മാസം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്.
2005 ൽ യുകെയിൽ എത്തിയ റോസമ്മ നഴ്സായി ജോലി ചെയ്തു വരികെ ഒരു വർഷം മുൻപാണ് റിട്ടയർ ചെയ്തത്. യുകെയിൽ എത്തും മുൻപ് സൗദി കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 25 വര്‍ഷം നഴ്സായി ജോലി ചെയ്തിരുന്നു. കോട്ടയം മറ്റക്കര കൊച്ചുമടത്തിൽ കുടുംബാംഗമായ റോസമ്മ സീറോ മലബാർ സഭയുടെ ബാസില്‍ഡൺ മേരി ഇമാക്കുലേറ്റ് മിഷൻ അംഗമാണ്. സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
മക്കൾ: ഷെറിൻ ജെയിംസ് (ഓസ്ട്രേലിയ), ജെബിൻ ജെയിംസ്.(യുകെ) മരുമകൻ: ഫ്രാങ്ക് തമ്പി കായനാട്ട് (ഓസ്ട്രേലിയ). സഹോദരങ്ങൾ: ഏലിയാമ്മ ജോണി (മധ്യപ്രദേശ്), മേരി ലൂക്കോസ് (കോട്ടയം), ട്രസി ജോർജ് (മധ്യപ്രദേശ്), സിസ്റ്റർ ആനി ജോർജ് (ആസ്സാം), ജോസഫ് വർക്കി (ബാസില്‍ഡൺ, യുകെ), കാതറിൻ ജോബ് ( കോതമംഗലം) അൽഫോൻസ ജോസഫ് (ബേസിംഗ്‌സ്റ്റോക്ക്, യുകെ), ഫിലോമിന സെബാസ്റ്റ്യൻ (കാഞ്ഞിരപ്പള്ളി).
റോസമ്മ ജെയിംസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റിയൻ, പിആർഒ അലക്സ് വർഗ്ഗീസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages