ബാലാ സജീവ് കുമാര്‍
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച യുകെ മലയാളി സംഘടനകളുടെയും പ്രൊഫഷനകളുടെയും സാമൂഹിക സംസ്‌കരിക സംഘടനകളുടെയും യോഗത്തില്‍ യുക്മ നാഷണല്‍ ജെനറല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ് പ്രസംഗിച്ചു. യുകെ മലയാളി സമൂഹത്തില്‍ യുക്മ കഴിഞ്ഞ 7 വര്‍ഷമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളെയും ചുരുങ്ങിയ വാക്കുകളില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു . യുകെയിലെ എല്ല ഭാഗത്തു നിന്നുമുള്ള മലയാളി സമൂഹത്തെയും പ്രധിനിധീകരിച്ച് എത്തിയ യുക്മയുടെ പ്രധിനിധികള്‍ക്ക് ഹാര്‍ദ്ധവമായ സ്വീകരണമാണ് ഹൈ കമ്മീഷണല്‍ നടന്ന യോഗതില്‍ ലഭിച്ചത്.

യുകെ മലയാളി സമൂഹത്തിനായി യുക്മ ഇക്കാലയളവില്‍ ചെയ്ത കാര്യങ്ങള്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസ് വിശദീകരിച്ചു. യുകെയിലെ ഏകദേശം 25000 മലയാളികളെ അണിനിരത്തി യുക്മ നൂറില്‍പരം അസോസിയേഷനുകളുടെ സംഘശേഷിയില്‍ നേടിയെടുത്ത അഭിമാനകരമായ നിരവധി കാര്യങ്ങള്‍ അക്കമിട്ട് ഇന്ത്യന്‍ ഹൈ കമ്മീഷനില്‍ അവതരിപ്പിക്കുവാന്‍ ഈ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തി. യുക്മ സന്ത്വനം, യുക്മ ന്യൂസ് , യുക്മ സാംസ്‌കാരിക വേദി , യുക്മ നേഴ്‌സസ് ഫോറം എന്നിവ അവയില്‍ ചിലതു മാത്രം.

അള്‍ഡ് വിച്ചിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് ഇന്നലെ രാത്രി നടന്ന യോഗത്തില്‍ വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സ്‌പോട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കൌണ്‍സിലര്‍മാര്‍, വ്യവസായ പ്രമുഖര്‍, വ്യാപാര വാണിജ്യമേഖലയുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ തൊഴില്‍ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രഫഷണലുകള്‍ എന്നിവരെല്ലാം പങ്കെടുത്തു. 170 തോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗം ബ്രിട്ടണിലെ മലയാളി സമൂഹത്തിന്റ യധാര്‍ഥ പരിച്ഛേദമായി മാറി.

ഹൈക്കമ്മിഷനിലെ കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ.എസ്. രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ശ്രീ വൈ കെ സിംഗ് , ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യുക്മ നാഷണല്‍ ജെനറല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ്, ബ്രിസ്‌റ്റൊള്‍ ലബോറട്ടറീസ് ചെയര്‍മാന്‍ ഡോ. രാമചന്ദ്രന്‍, ബ്രിട്ടണിലെ വിവിധ ബറോകളില മലയാളി കൌണ്‍സിലര്‍മാരായ ടോം ആദിത്യ, ഫിലിപ് ഏബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ആര്‍. ബാലാജി എന്നിവരും പ്രസംഗിച്ചു.
ഹൈക്കമ്മിഷനിലെ കോ ഓര്‍ഡിനേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇന്ത്യന്‍ എംബസിയിലെ ഗാന്ധി ഹാളില്‍ ഹൈക്കിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ മലയാളി സമൂഹത്തിന് അവസരമൊരുക്കിയത്.
വിവിധ പ്രവാസി സമൂഹങ്ങളുടെ ആവശ്യങ്ങളറിയാനും ആശങ്കകള്‍ പങ്കുവയ്ക്കാനും കൃത്യമായ ഇടവേളകളില്‍ ഇനിയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഹൈക്കമ്മിഷണര്‍ വൈ കെ സിംഗ് ഉറപ്പുനല്‍കി. പൊതുജന സേവനങ്ങള്‍ക്കായി കൂടുതലും പുറംജോലി കരാറിനെയാണ് ഹൈക്കമ്മിഷന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇവരുടെ സേവനങ്ങള്‍ ഏതുതരത്തില്‍ മെച്ചപ്പെടുത്താമെന്ന് പ്രവാസി സമൂഹങ്ങള്‍ നിര്‍ദേശം നല്‍കണമെന്ന് ഹൈക്കമ്മിഷണര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെയും കേരളത്തിന്റെയും വികസനത്തിന് പ്രവാസികളായ മലയാളികള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും ഇത്തരത്തില്‍ നാടിനെ സ്‌നേഹിക്കാനും സേവിക്കാനും പുതിയ തലമുറയെക്കൂടി പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ ഉപഹാരം ഹൈക്കമ്മിഷണര്‍ക്കുവേണ്ടി കോ ഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ. എസ് രാജന്‍ ഏറ്റുവാങ്ങി.
കൂട്ടായ്മകളില്‍ വിശ്വസിക്കുന്ന പ്രവാസി മലയാളികള്‍ സ്വന്തം രാജ്യത്തിനും ജീവിക്കുന്ന രാജ്യത്തിനും ഉപകാരം ചെയ്യുന്നവരായി മാറണമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അഭ്യര്‍ഥിച്ചു.
യുക്മയെ പ്രതിനിധീകരിച്ചു ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, മുന്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യൂ, മുന്‍ ജെനറല്‍ സെക്രട്ടറി ബാല സജീവ് കുമാര്‍ , ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ , നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ബിജു , ജോമോന്‍ കുന്നേല്‍ , സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി അജിത്ത് വെണ്മണി, സംസ്‌കരിക വേദിയെ പ്രധിനിധീകരിച്ച് സി .എ .ജോസഫ്, റെജി നന്ദിയാട്ടു, ജേക്കബ് കോയിപ്പള്ളി, നഴ്‌സസ് ഫോറം പ്രതിനിധി അബ്രഹം പൊന്നുംപുരയിടം എന്നിവര്‍ പങ്കെടുത്തു .
എംബസിയിലെ മലയാളി ഉദ്യോഗസ്ഥനായ ആര്‍. രാംജിത്തിന്റെ നേതൃത്വത്തില്‍ ഓണപ്പൂക്കളമൊരുക്കിയാണ് അതിഥികളെ യോഗത്തിലേക്ക് സ്വീകരിച്ചത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി. ഹരിദാസ്, അഡ്മിസ്‌ട്രേറ്റീവ് ഓഫിസര്‍ രമേശ് നായര്‍, പ്രോട്ടോക്കോള്‍ ഓഫിസര്‍ ആന്റണി വള്ളിക്കാടന്‍ തുടങ്ങിയ മലയാളി ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പൊതുയോഗത്തിനുശേഷം ഹൈക്കമ്മീഷന്‍ ആസ്ഥാനത്തെ നെഹ്‌റു ഹാളില്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
click on malayalam character to switch languages