1 GBP = 103.14

റെക്കോർഡ് ഹിറ്റ്മാൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

റെക്കോർഡ് ഹിറ്റ്മാൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

ഐപിഎല്ലിൽ അപൂർവ റെക്കോർഡ് നേട്ടത്തിനുടമയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 18 റൺസ് പിന്നിട്ടതോടെയാണ് രോഹിത് ശർമയ്ക്ക് ഈ റെക്കോർഡ് സ്വന്തമായത്. മത്സരത്തിൽ 33 റൺസ് നേടിയാണ് രോഹിത് പുറത്തായത്. കൊൽക്കത്തയ്‌ക്കെതിരെ 34 ഇന്നിങ്‌സുകൾ കളിച്ചാണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്. നിലവിൽ കൊൽക്കത്തയ്‌ക്കെതിരെ 1015 റൺസാണ് രോഹിത് നേടിയിരിക്കുന്നത്. രണ്ട് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഒരു ടീമിനെതിരെ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് രോഹിത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. പഞ്ചാബ് കിങ്സിനെതിരെ 943 റൺസ് നേടിയിട്ടുള്ള വാർണർ, കൊൽക്കത്തയ്ക്ക് എതിരെ 915 റൺസും നേടിയിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ കോഹ്ലി 895 റണ്‍സടിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ 894 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 823 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more