1 GBP = 104.06

നായകൻ രോഹിതിന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്ക് 88 റൺസ് വിജയം; പരന്പരയും ഇന്ത്യക്ക്

നായകൻ രോഹിതിന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്ക് 88 റൺസ് വിജയം; പരന്പരയും ഇന്ത്യക്ക്

ഇൻ​​​ഡോർ : അ​​​ന്താ​​​രാ​​​ഷ്ട്ര ട്വ​​​ന്റി 20​​​യി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റിയ സെ​​​ഞ്ച്വ​​​റി (35 പ​​​ന്തു​​​ക​​​ളിൽ) എ​​​ന്ന റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തിയ നാ​യ​കൻ രോ​ഹി​ത് ശർ​മ്മ​യു​ടെ (43 പ​ന്തിൽ 118​)​ബാ​റ്റിം​ഗ് വി​ള​യാ​ട്ടം ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രായ ര​​​ണ്ടാം ട്വ​​​ന്റി- 20 മ​​​ത്സ​​​ര​ത്തിൽ 88 റൺ​സ് വി​ജ​യ​വും പ​ര​മ്പ​ര​യും ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ചു.
ഇൻ​ഡോ​റിൽ ഡേ​​​വി​​​ഡ് മി​​​ല്ല​​​റു​​​ടെ റെ​​​ക്കാ​​​ഡി​​​നൊ​​​പ്പ​​​മെ​​​ത്തിയ രോ​​​ഹി​​​തി​ന്റെ​യും ലോ​​​കേ​​​ഷ് രാ​​​ഹു​​​ലി​​​ന്റെ​​​യും (89​​​), ധോ​​​ണി​​​യു​​​ടെ​​​യും (28) മി​​​ക​​​ച്ച ബാ​​​റ്റിം​​​ഗ് നി​​​ശ്ചിത 20 ഓ​​​വ​​​റിൽ ഇ​​​ന്ത്യ​​​യെ 260​​​/5 എ​​​ന്ന സ്കോ​​​റി​​​ലെ​​​ത്തി​​​ച്ചു. മ​റു​പ​ടി​ക്കി​റ​ങ്ങിയ ല​ങ്ക 17.2​ഒാ​വ​റിൽ 172 റൺ​സി​ന് ആൾ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തിൽ 145​/1 എ​ന്ന നി​ല​യിൽ പൊ​രു​തി​നോ​ക്കിയ ല​ങ്ക​യെ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തിയ ച​ഹ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തിയ കുൽ​ദീ​പ് യാ​ദ​വും ചേർ​ന്നാ​ണ് എ​റി​ഞ്ഞൊ​തു​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 2​-0​ത്തി​ന് മു​ന്നി​ലെ​ത്തി. മൂ​ന്നാം മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും.ട്വ​​​ന്റി 20 യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യർ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ടോ​​​ട്ടൽ ആ​​​ണ് ഇ​ന്ത്യ ഉ​യർ​ത്തി​യ​ത്. 2007 ൽ കെ​​​നി​​​യ​​​യ്ക്കെ​​​തി​​​രെ ശ്രീ​​​ല​​​ങ്ക (260​​​/6 ലെ​​​ത്തി​​​യി​​​രു​​​ന്നു. 2016 ൽ ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രെ ആ​​​സ്ട്രേ​​​ലിയ നേ​​​ടിയ 263​​​/3ആണ് റെ​​​ക്കാ​​​ഡ്.

43 പ​ന്തിൽ 12 ഫോ​റും 10 സി​ക്സു​മ​ട​ക്കം 118 റൺ​സ് വാ​രി​ക്കൂ​ട്ടിയ രോ​ഹി​തും 49 പ​ന്തിൽ അ​ഞ്ച് ഫോ​റും എ​ട്ട് സി​ക്സു​മ​ട​ക്കം 89 റൺ​സ​ടി​ച്ച ലോ​കേ​ഷ് രാ​ഹു​ലും ചേർ​ന്ന് ഒ​ന്നാം വി​ക്ക​റ്റിൽ 76 പ​ന്തിൽ 165 റൺ​സെ​ന്ന റെ​ക്കാ​ഡ് കൂ​ട്ടു​കെ​ട്ടും സൃ​ഷ്ടി​ച്ചു. തു​ടർ​ന്ന് ധോ​ണി 21 പ​ന്തിൽ ര​ണ്ടു​വീ​തം ഫോ​റും സി​ക്സു​മ​ട​ക്കം 28 റൺ​സ​ടി​ച്ചു. ശ്രേ​യ​സ് അ​യ്യർ​ഡ​ക്കാ​യി. ഹാർ​ദി​ക് പാ​ണ്ഡ്യ 10 റൺ​സ് നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങിയ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രോ​ഹി​ത് ശർ​മ്മ​യും ലോ​കേ​ഷ് രാ​ഹു​ലും ചേർ​ന്ന് സ്ഫോ​ട​നാ​ത്‌​മക തു​ട​ക്ക​മാ​ണ് നൽ​കി​യ​ത്. ആ​ദ്യ ഓ​വ​റിൽ ത​ന്നെ രോ​ഹി​ത് ഏ​ഞ്ച​ലോ മാ​ത്യൂ​സി​നെ ര​ണ്ട് ത​വണ ബൗ​ണ്ട​റി പാ​യി​ച്ചു. നാ​ലാം ഓ​വ​റിൽ ച​മീ​ര​യ്ക്കെ​തി​രെ രാ​ഹുൽ സി​ക്സ് നേ​ടി. അ​ഞ്ചാം ഓ​വ​റിൽ രോ​ഹി​ത് പ്ര​ദീ​പി​നെ ആ​ദ്യ പ​ന്തിൽ സി​ക്സി​ന് പ​റ​ത്തി​യ​തി​ന് പി​ന്നാ​ലെ രാ​ഹുൽ അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളിൽ ഫോ​റും സി​ക്സും പ​റ​ത്തി. ആ​റാം ഓ​വ​റിൽ ധ​ന​ഞ്ജ​യ​യ്ക്കെ​തി​രെ ര​ണ്ട് ഫോ​റും ഒ​രു സി​ക്സും ഉൾ​പ്പെ​ടെ രോ​ഹി​ത് നേ​ടി​യ​ത് 16 റൺ​സാ​ണ്. എ​ട്ടാം ഓ​വ​റിൽ ഡി​സിൽ​വ​യെ​യും രോ​ഹി​ത് ര​ണ്ട് ഫോ​റു​കൾ​ക്കും ഒ​രു സി​ക്സി​നും ശി​ക്ഷി​ച്ചു. അ​സേല ഗു​ണ​ര​ത്‌​നെ എ​റി​ഞ്ഞ ഒൻ​പ​താം ഓ​വ​റി​ലാ​ണ് രോ​ഹി​തി​ന്റെ അ​ക്ര​മ​ണോ​ത്സു​കത വെ​ളി​പ്പെ​ട്ട​ത്. മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും പ​ന്തു​കൾ സി​ക്സി​ന് പ​റ​ത്തിയ രോ​ഹി​ത് തു​ടർ​ന്നു​ള്ള ര​ണ്ട് പ​ന്തു​ക​ളും അ​തിർ​ത്തി വര ക​ട​ത്തി​വി​ട്ടു. 11​-ാം ഓ​വ​റിൽ തി​സാര പെ​രേ​ര​യ്ക്കെ​തി​രെ തു​ടർ​ച്ച​യാ​യി നാ​ലു സി​ക്സു​ക​ളാ​ണ് രോ​ഹി​ത് പാ​യി​ച്ച​ത്. ഇ​തി​ലൊ​ന്ന് ക്യാ​ച്ചാ​വേ​ണ്ട​താ​യി​രു​ന്നു.

12​-ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തിൽ മാ​ത്യൂ​സി​നെ ബൗ​ണ്ട​റി​ക​ട​ത്തി രോ​ഹി​ത് ഒ​രു ഇ​ന്ത്യൻ താ​ര​ത്തി​ന്റെ വേ​ഗ​ത​യേ​റിയ ട്വ​ന്റി – 20 സെ​ഞ്ച്വ​റി​ക്ക് ഉ​ട​മ​യാ​യി. സെ​ഞ്ച്വ​റി​ക്ക് ശേ​ഷ​വും കൂ​റ്റ​ന​ടി തു​ടർ​ന്ന രോ​ഹി​ത് 13​-ാം ഓ​വ​റിൽ ര​ണ്ടു ഫോ​റും ഒ​രു സി​ക്സും നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ധ​ന​ഞ്ജ​യ​യ്ക്ക് ക്യാ​ച്ച് നൽ​കി മ​ട​ങ്ങി​യ​ത്.
തു​ടർ​ന്നി​റ​ങ്ങിയ ധോ​ണി ലോ​കേ​ഷി​ന് ഉ​ഗ്രൻ പി​ന്തുണ നൽ​കി​യ​തോ​ടെയാണ് ഇന്ത്യ കൂറ്റൻ സ്കോസി​ലെത്തി​യത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more