1 GBP = 103.12

രോഹിന്‍ഗ്യന്‍ അഭയാര്‍തഥികള്‍ക്ക് ഐഎസ്, ഐ എസ് ഐ ബന്ധം; രാജ്യത്ത് നിന്ന് ഒഴിപ്പിച്ചേ മതിയാകൂവെന്ന് കേന്ദ്ര സര്‍ക്കാര്‍

രോഹിന്‍ഗ്യന്‍ അഭയാര്‍തഥികള്‍ക്ക് ഐഎസ്, ഐ എസ് ഐ ബന്ധം; രാജ്യത്ത് നിന്ന് ഒഴിപ്പിച്ചേ മതിയാകൂവെന്ന് കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്മറില്‍ നിന്ന് പലായനം ചെയ്യുന്ന രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ അഭയാര്‍ഥികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

അഭയാര്‍ഥികളെ ഇന്ത്യയിലേക്ക് കടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മ്യാന്‍മര്‍, ബംഗാള്‍, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇത് ദേശീയ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇവര്‍ രാജ്യത്തിനു ഭീഷണിയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനെ കേസില്‍ ഇടപെടുത്തേണ്ടെന്നും കോടതി നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, കപില്‍ സിബല്‍ എന്നിവരാണ് രോഹിന്‍ഗ്യകള്‍ക്കുവേണ്ടി ഹാജരായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more