1 GBP = 103.12

2017 ലെ ലോക കായികതാരം റോജര്‍ ഫെഡറര്‍; പിന്തള്ളിയത് ക്രിസ്ത്യാനോ റൊണാള്‍ഡോയെ

2017 ലെ ലോക കായികതാരം റോജര്‍ ഫെഡറര്‍; പിന്തള്ളിയത് ക്രിസ്ത്യാനോ റൊണാള്‍ഡോയെ

സലേ ഡെസ് എട്ടോയ്‌ലസ്: കഴിഞ്ഞവര്‍ഷത്തെ ലോക കായികതാരമായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തെരഞ്ഞെടുക്കപ്പെട്ടു. കായികരംഗത്തെ വിഖ്യാതമായ ലോറസ് പുരസ്‌കാരത്തിനാണ് ഫെഡറര്‍ അര്‍ഹനായത്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റോണാള്‍ഡോയെ പിന്തള്ളിയാണ് ഫെഡര്‍ 2017 ലെ ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായത്. കായികരംഗത്തെ ഓസ്‌കാറായി പരിഗണിക്കപ്പെടുന്നവയാണ് ലോറസ് പുരസ്‌കാരം.

പോരാട്ടവീര്യം കാഴ്ചവച്ച് തിരിച്ചുവരുന്നവര്‍ക്കുള്ള ലോറന്‍സ് പുരസ്‌കാരമായ കംബായ്ക്ക് പുരസ്‌കാരവും 36 വയസുകാരനായ ഫെഡറര്‍ കരസ്ഥമാക്കി. പ്രായവും പരുക്കും ഫോമില്ലായ്മയും മൂലം പിന്നിലായിപ്പോയെങ്കിലും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ പുരസ്‌കാരങ്ങള്‍ നേടി ശക്തമായ തിരിച്ചുവരവാണ് ഫെഡറര്‍ നടത്തിയത്. ഈ പ്രാഗത്ഭ്യത്തിനുള്ള അംഗീകാരമായി ഇരട്ടപ്പുരസ്‌കാരലബ്ദി. വനിതാ കായികതാരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിനാണ്.

20 ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് താരമായ ഫെഡറര്‍ എക്കാലത്തേയും മികച്ച താരമായി പരിഗണിക്കപ്പെടുന്ന ടെന്നീസ് ഇതിഹാസമാണ്. ആറു വര്‍ഷമായി പ്രധാനപ്പെട്ട കിരീടങ്ങളൊന്നുമില്ലാതിരുന്ന ഫെഡറര്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് കഴിഞ്ഞവര്‍ഷം വിംബിള്‍ഡണ് നേടി ചരിത്രം സൃഷ്ടിച്ചത്. ഇപ്പോള്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പരും ഫെഡററാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more