1 GBP = 103.69
breaking news

ദുബായ് പൊലീസിന് ഇനി റോബോട്ടുകളും; മാളുകളിലും വിനോദ സഞ്ചാര മേഖലകളിലും ഇനി റോബോട്ട് പോലീസ് ആയിരിക്കും പട്രോളിംഗ്

ദുബായ് പൊലീസിന് ഇനി റോബോട്ടുകളും; മാളുകളിലും വിനോദ സഞ്ചാര മേഖലകളിലും ഇനി റോബോട്ട് പോലീസ് ആയിരിക്കും പട്രോളിംഗ്

ദുബായ് പോലീസ് സേനയില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം യന്ത്രമനുഷ്യനും ജോലി ആരംഭിച്ചു. മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പട്രോളിംഗ് നടത്തുക എന്നതണ് പ്രാഥമിക ജോലിയായി ഏല്‍പ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അധികൃതരെ അറിയിക്കാനും പിഴകള്‍ നേരിട്ട് അടയ്ക്കാനും റോബട്ടിനെ ഉപയോഗിക്കാം. കൂടാതെ നെഞ്ചിലെ ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുവാനും സാധിക്കും. ആളുകള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ എത്താതെ അവയുടെ സേവനം 24 മണിക്കൂറും ഉപയോഗപ്പെടുത്താനുമാകും.

2030 ആകുമ്പോള്‍ പോലീസ് സേനയില്‍ 25 ശതമാനത്തോളം റോബോട്ട് പോലീസിനെ വിന്യസിക്കാനാണ് ദുബായി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ നിലവിലുള്ള ഒരു പോലീസുകാര്‍ക്കും ജോലി നഷ്ടമാകില്ലെന്നും ഇവര്‍ ഉറപ്പു നല്‍കുന്നു. നിലവില്‍ ഇംഗ്ലീഷ്, അറബി ഭാഷകള്‍ മാത്രമേ റോബോട്ട് കൈകാര്യം ചെയ്യുകയുള്ളൂ. വൈകാതെ തന്നെ റഷ്യന്‍, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും ആളുകള്‍ക്ക് റോബോട്ടുമായി സംസാരിക്കാന്‍ സാധിക്കും.

ദുബായിയില്‍ നാള്‍ക്കുനാള്‍ ജനങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയണ്. ഈ സാഹചര്യത്തില്‍ പോലീസുകാരെ പല സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരും. അതുകൊണ്ട് പോലീസുകാരെ സഹായിക്കാനാണ് റോബോട്ടുകളെ പ്രധാനമായും രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more