1 GBP = 103.12

പാരീസിൽ ഇന്ത്യൻവജ്രവ്യാപാരികളെ കൊള്ളയടിച്ചു: നഷ്ടപ്പെട്ടത് രണ്ടുകോടിയുടെ വസ്തുക്കൾ

പാരീസിൽ ഇന്ത്യൻവജ്രവ്യാപാരികളെ കൊള്ളയടിച്ചു: നഷ്ടപ്പെട്ടത് രണ്ടുകോടിയുടെ വസ്തുക്കൾ

പാരീസ്: ഇന്ത്യാക്കാരായ വജ്രവ്യാപാരികളെ കൊള്ളയടിച്ച് രണ്ടുകോടിയോളം വിലവരുന്ന കല്ലുകൾ കവർന്നു. പാരീസിലെ മോട്രോസ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കവർച്ച നടന്നതെന്ന് ഫ്രഞ്ച് പത്രമായ ലീ പോയിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ബിസിനസ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന വ്യാപാരികളെ രണ്ടുപേർ മെട്രോ സ്റ്റേഷനിൽ വച്ച് ആക്രമിക്കുകയായിരുന്നു. വിലകൂടിയ കല്ലുകൾ അടങ്ങിയ ബാഗോടുകൂടിയാണ് കവർന്നത്. എന്നാൽ, ഇവ വജ്രങ്ങളല്ല.
ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കവർച്ചയാണെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിൽ ഒട്ടേറെ രത്നവ്യാപാരങ്ങൾ നടക്കുന്ന പാരിസ് സെന്റർ അറോണ്ടിസ്മെന്റിൽ വച്ചാണ് സംഭവം.

കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ പാരീസിൽ ഇത്തരത്തിലുള്ള ധാരാളം കവർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. 2016 ഒക്ടോബറിൽ പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാനെ ആഡംബരവസതിയിൽ കെട്ടിയിട്ട് തോക്കിൻ മുനയിൽ നിറുത്തി കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കൾ കവർന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more