1 GBP = 103.81
breaking news

പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ്

പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. അറ്റകുറ്റപ്പണി, പുനർനിർമാണം എന്നിങ്ങനെ രണ്ട് ടെൻഡറുകളാക്കി 140 അസംബ്ളി മണ്ഡലങ്ങളിലും ഒരേസമയത്ത് പണിതുടങ്ങും. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കും. മൂന്ന് ഘട്ടങ്ങളിലാണ് ജോലികൾ ക്രമീകരിച്ചിട്ടുള്ളത്. തടസങ്ങളും ചെളിയും നീക്കി റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള ഒന്നാം ഘട്ടം തുടങ്ങിക്കഴിഞ്ഞു. ഇടുക്കി ജില്ലയിൽ മാത്രം 1940 സ്ഥലത്താണ് റോഡ് ബ്ളോക്കായത്. അതുകഴിഞ്ഞാൽ പാച്ച് വർക്ക് തുടങ്ങും. പിന്നീടാണ് പുതുക്കിപ്പണിയൽ. കഴിയുന്നത്ര വേഗത്തിൽ ഇതിന്റെ ടെൻഡർ നടപടികൾ തീർക്കും.

നിർമ്മാണ സാമഗ്രികൾ പരമാവധി കുറച്ച് മില്ലിംഗ് സാങ്കേതികവിദ്യയിൽ റോഡു നിർമാണം നടത്തുന്ന ഹൈദരാബാദിലെ വിശ്വസമുദ്ര എൻജിനിയറിംഗ് എന്ന നിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തെത്തി. തകർന്ന ചില റോഡുകൾ ഇവർ പരിശോധിച്ചു. ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെട്ടിട്ടുള്ള നെടുമങ്ങാട്- കാരേറ്റ് റോഡിൽ അഞ്ചുകിലോമീറ്റർ ഭാഗം അവർ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കും. ഇതിന് 10 ദിവസം മതിയാവും. 15 വർഷം ഗാരന്റിയുണ്ട്. ഇന്ന് പൊതുമരാമത്ത് വകുപ്പ് മേധാവികളുമായി നടക്കുന്ന ചർച്ചയിൽ ധാരണയായാൽ വേഗത്തിൽ അവരുടെ യന്ത്രസാമഗ്രികളെത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more