1 GBP = 103.38

മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍ സുമേഷ് ‍? ‍; ആരോപണം നിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍ സുമേഷ് ‍? ‍; ആരോപണം നിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്‍. മണിയുടെ മരണത്തിന് പിന്നില്‍ ഡോ സുമേഷാണെന്ന് താന്‍ പറഞ്ഞു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും ആ വാര്‍ത്ത വ്യാജമാണെന്നും പറഞ്ഞുകൊണ്ടാണ് രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 

ഒരു സ്വകാര്യ എന്ന ഓൺലൈൻ പത്രത്തിൽ ഞാൻ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാർത്തയല്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതൽ യാതൊരു പത്രമാധ്യമങ്ങൾക്കു മുൻപിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല’. സോഷ്യൽ മീഡിയായിലൂടെയുള്ള ഇത്തരം പരാമർശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല; ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more