1 GBP = 103.61
breaking news

ആർ.കെ നഗറിൽ​ ടി.ടി.വി ദിനകരന് ലീഡ്

ആർ.കെ നഗറിൽ​ ടി.ടി.വി ദിനകരന് ലീഡ്

ചെ​ന്നൈ: ആർ.കെ നഗർ നിയമസഭ ടി.ടി.വി ദിനകരൻ ലീഡ്​ ചെയ്യുന്നു. 8000ത്തോളം വോട്ടുകൾക്കാണ്​ ദിനകരൻ ലീഡ്​ ചെയ്യുന്നത്​. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനനാണ്​ രണ്ടാം സ്ഥാനത്ത്​. ഡി.എം.കെയുടെ എം. മരുത്​ ഗണേശ് മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി നോട്ടക്കും പിന്നിലായി.

പത്ത്​ മണിയോടെ മണ്ഡലം ആർക്കൊപ്പമെന്ന്​ വ്യക്​തമാകും. എ.​െഎ.എ.ഡി.എം.​കെ, ഡി.എം.കെ സ്ഥാനാർഥികളും ടി.ടി.വി ദിനകരനും തമ്മിലാണ്​ പ്രധാന മൽസരം​. മധുസൂദനനാണ്​ അണ്ണാ ഡി.എം.കെ സ്ഥാനാർഥി. പ്രാദേശിക നേതാവ്​ മരുത ഗണേശിനെയാണ്​ ഡി.എം.കെ കളത്തിലിറക്കിയിട്ടുള്ളത്​​. ഇരു സ്ഥാനാർഥികൾക്ക്​ വെല്ലുവിളിയുമായി ടി.ടി.വി ദിനകരനും മൽസര രംഗത്തുണ്ട്​. കാരു നാഗരാജനാണ് ബി.ജെ.പി സ്ഥാനാർഥി.

​പ്രവചനാതീതമാണ്​ ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ്​ ഫലം. പളനിസ്വാമി-പന്നീർശെൽവം വിഭാഗത്തിനും ടി.ടി.വി ദിനകര​​​​​​​​െൻറ ശശികല വിഭാഗത്തിനും തെരഞ്ഞെടുപ്പ്​ഫലം നിർണായകമാണ്​. തെരഞ്ഞെടുപ്പിൽ വിജയിച്ച്​ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ​രാഷ്​ട്രീയമായി മേൽകൈ നേടാമെന്ന്​ ഡി.എം.കെയും കണക്കുകൂട്ടുന്നു. വൻതോതിൽ പണമൊഴുകിയെന്ന ആരോപണത്തെ തുടർന്ന് മുമ്പ്​ ആർ.കെ നഗറിലെ​ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചിരുന്നു. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും എ.​െഎ.എ.ഡി.എം.കെ വൻതോതിൽ പണമൊഴുക്കിയതായി ആരോപണമുണ്ട്​.

സർക്കാറിനെതിരെയുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പ്​ ഫലമെന്നാണ്​ ഡി.എം.കെയുടെ പ്രചാരണം. മുസ്​ലിം ലീഗും ഇടതുപാർട്ടികളും വൈക്കോയും പിന്തുണ പ്രഖ്യാപിച്ചത്​ ഡി.എം.കെക്ക്​ മുൻതൂക്കം നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more